Breaking News

സൗദി അറേബ്യയിൽ വ്യാപക പരിശോധന; 21,370 അനധികൃത താമസക്കാരെ പിടികൂടി

റിയാദ് : കഴിഞ്ഞ ആഴ്ചയിൽ സൗദി അറേബ്യയിലെ വിവിധ പ്രദേശങ്ങളിൽ നടന്ന വ്യാപക പരിശോധനയിൽ 21,370 അനധികൃത താമസക്കാരെ പിടികൂടിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഒക്ടോബർ 24 മുതൽ 30 വരെ നടന്ന  സംയുക്ത പരിശോധനയിൽ 12,274 പേർ താമസ നിയമം ലംഘിച്ചതിനും 5,684 പേർ അതിർത്തി സുരക്ഷാ നിയമം ലംഘിച്ചതിനും 3,412 പേർ തൊഴിൽ നിയമം ലംഘിച്ചതിനുമായി പിടിക്കപ്പെട്ടു.
രാജ്യത്തേക്ക് അതിർത്തി കടക്കാൻ ശ്രമിച്ച 1,492 പേരെയും പിടികൂടി. ഇവരിൽ 35% യെമനി പൗരന്മാരും 61% എത്യോപ്യൻ പൗരന്മാരും 4% മറ്റ് രാജ്യക്കാരുമാണ്. നിയമലംഘകരെ കടത്തിക്കൊണ്ടുവന്ന് സഹായിച്ച 15 പേരെയും അറസ്റ്റ് ചെയ്തു. പിടിക്കപ്പെട്ട 17,543 പ്രവാസികളിൽ 15,317 പുരുഷന്മാരും 2,226 സ്ത്രീകളുമാണ്. ഇവർക്കെതിരെ ശിക്ഷാ നടപടികൾ ആരംഭിച്ചിട്ടുണ്ട്. 
നിയമവിരുദ്ധമായി ആളുകളെ കടത്തുന്നവർക്ക് 15 വർഷം വരെ തടവും 1 ദശലക്ഷം റിയാൽ വരെ പിഴയും ലഭിക്കുമെന്ന മുന്നറിയിപ്പ് ആഭ്യന്തര മന്ത്രാലയം നൽകി. വാഹനങ്ങളും വീടുകളും കണ്ടുകെട്ടും.മക്ക, റിയാദ്, കിഴക്കൻ പ്രവിശ്യയിൽ 911 എന്ന നമ്പരിലും മറ്റ് പ്രദേശങ്ങളിൽ 999, 996 എന്നീ നമ്പരുകളിലും നിയമലംഘനങ്ങൾ റിപ്പോർട്ട് ചെയ്യണമെന്ന് മന്ത്രാലയം അഭ്യർഥിച്ചു.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

1 month ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

2 months ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

5 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

5 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

9 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

9 months ago

This website uses cookies.