കുവൈത്ത് സിറ്റി : കുവൈത്തിൽ 60 വയസ്സിന് മുകളിൽ പ്രായമുള്ള വിദേശ തൊഴിലാളികളുടെ വീസ പുതുക്കൽ നിയമത്തിൽ ഇളവ് അനുവദിക്കുന്നതിന് നീക്കം. മൂന്ന് വർഷം മുൻപ് നടപ്പാക്കിയ നിയമം തൊഴിൽ വിപണിയിൽ പ്രതികൂലമായ സ്വാധീനം ചെലുത്തിയെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് പുതിയ തീരുമാനം. പബ്ലിക് അതോറിറ്റി ഫോർ മാന്‍പവർ ഈ വിഷയം പുനഃപരിശോധിക്കുമെന്നാണ് വിവരം.
നിലവിൽ, ബിരുദമില്ലാത്ത 60 വയസ്സ് കഴിഞ്ഞ വിദേശിക്ക് വീസ പുതുക്കാൻ പ്രതിവർഷം 1000 ദിനാർ ചെലവഴിക്കേണ്ടതുണ്ട്. ഇത് നിരവധി പരിചയസമ്പന്നരായ തൊഴിലാളികളെ രാജ്യം വിടാൻ പ്രേരിപ്പിച്ചു. ഇത് രാജ്യത്ത് പ്രഫഷനലുകളുടെയും സാങ്കേതിക തൊഴിലാളികളുടെയും സംഖ്യ കുറയുന്നതിന് കാരണമായി.
ഒന്നാം ഉപപ്രധാനമന്ത്രിയും പ്രതിരോധ – ആഭ്യന്തര വകുപ്പ് മന്ത്രിയുമായ ഷെയ്ഖ് ഫഹദ് അൽ-യൂസഫ് തൊഴിൽ വിപണിയുടെ ഉന്നമനം ലക്ഷ്യമിട്ട് നിരവധി നടപടികൾ സ്വീകരിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി 60 വയസ്സ് കഴിഞ്ഞ സർക്കാർ വിദേശ ജീവനക്കാര്‍ക്ക് സ്വകാര്യ മേഖലയിലേക്ക് മാറാനും ഗാര്‍ഹിക തൊഴിലാളികള്‍ക്ക് സ്വകാര്യ മേഖലയിലേക്ക് വീസ മാറ്റാനുള്ള അനുവാദവും നൽകിയിരുന്നു.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.