മസ്കത്ത് : ഈ വര്‍ഷം വിശുദ്ധ ഹജ് നിര്‍വഹിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കുള്ള റജിസ്‌ട്രേഷന്‍ ഇന്ന് ആരംഭിക്കുമെന്ന് ഒമാന്‍ മതകാര്യ മന്ത്രാലയം അറിയിച്ചു. പൗരന്മാര്‍ക്കും താമസക്കാര്‍ക്കും വെബ്‌സൈറ്റ് (www.hajj.om) വഴി നവംബര്‍ 17 വരെ റജിസ്റ്റര്‍ ചെയ്യാനാകും. കാഴ്ച വൈകല്യമോ ശാരീരിക വൈകല്യമോ ഉള്ള സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും കൂടെ ആളുകളെ അനുവദിക്കുമെന്ന് മന്ത്രാലയം ചൂണ്ടിക്കാട്ടി. ഇലക്ട്രോണിക് സംവിധാനത്തില്‍ മുൻപ് റജിസ്റ്റര്‍ ചെയ്തവരില്‍നിന്നാകും അവരെ തിരഞ്ഞെടുക്കുക.
അന്വേഷണങ്ങള്‍ക്കും മറ്റുവിവരങ്ങള്‍ക്കും ഔദ്യോഗിക സമയത്ത് മന്ത്രാലയത്തിന്റെ ഹോട്ട്‌ലൈന്‍ നമ്പറായ 80008008 എന്നതില്‍ വിളിക്കാവുന്നതാണ്. www.hajj.om വഴിയും അന്വേഷണങ്ങളും മറ്റും ഫയല്‍ ചെയ്യാവുന്നതാണ്. റജിസ്റ്റര്‍ ചെയ്യുന്നവരില്‍ നിന്ന് ഹജ്ജിന് അവസരം ലഭിക്കുന്നവരെ മന്ത്രാലയം വിവരം അറിയിക്കുകയും തുടര്‍ നടപടികള്‍ക്ക് നിര്‍ദേശിക്കുകയും ചെയ്യും.
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
This website uses cookies.