ജിദ്ദ: സൗദി അറേബ്യയിൽ ടാക്‌സി ഡ്രൈവർമാർക്ക് നിർബന്ധമാക്കിയ ഡ്രൈവർ കാർഡ് ഇന്ന് മുതൽ പ്രാബല്യത്തിൽ വരും. ഡ്രൈവർ കാർഡ് ലഭിക്കാത്തവർക്ക് നാളെ മുതൽ ടാക്‌സി വാഹനങ്ങൾ ഓടിക്കാൻ അനുവാദമില്ല. ഇത് വരെ ഡ്രൈവർ കാർഡ് ലഭിച്ചിട്ടില്ലാത്തവർ ടാക്‌സി സ്ഥാപനവുമായി ബന്ധപ്പെട്ട് നടപടികൾ പൂർത്തിയാക്കണമെന്ന് ബന്ധപ്പെട്ടർ അറിയിച്ചു.വിവിധ മേഖലകളിൽ നേരത്തെ നടപ്പാക്കിയ ഡ്രൈവർ കാർഡ് സംവിധാനമാണ് നാളെ മുതൽ ടാക്‌സി ഡ്രൈവർമാർക്കും നിർബന്ധമാക്കുന്നത്. ഇതിനായി ട്രാൻസ്‌പോർട്ട് ജനറൽ അതോറിറ്റി നേരത്തെ തന്നെ ടാക്‌സി കമ്പനികൾക്കും സ്ഥാപനങ്ങൾക്കും നിർദേശം നൽകിയിരുന്നു.
ഡ്രൈവിംഗ് ലൈസൻസിന് പുറമെ തങ്ങളുടെ യോഗ്യത തെളിയിക്കുന്ന സാധുവായ ഡ്രൈവർ കാർഡില്ലാത്ത ആർക്കും മെയ് ഒന്ന് മുതൽ ടാക്‌സികളിൽ ജോലി ചെയ്യാൻ അനുവാദമില്ല. ടാക്സി, റെന്റ് എ കാർ, ഓൺലൈൻ ടാക്സി എന്നിവയുടെ പ്രവർത്തനങ്ങൾ ക്രമീകരിക്കുന്ന നിയമാവലിയിലാണ് ഇക്കാര്യം വ്യവസ്ഥ ചെയ്യുന്നത്. ഡ്രൈവിംഗ് ലൈസൻസ് കാലാവധി, മെഡിക്കൽ സർട്ടിഫിക്കറ്റ്, പരിശീലന സർട്ടിഫിക്കറ്റ്, ഡ്രൈവറുടെ ക്രിമിനൽ പശ്ചാതലം തുടങ്ങിയവ പരിശോധിച്ച ശേഷമാണ് ഡ്രൈവർ കാർഡുകൾ അനുവദിക്കുക.
ടാക്‌സി സേവനങ്ങളുടെ ഗുണനിലവാരം ഉയർത്താനും യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാനും ലക്ഷ്യം വെച്ചുള്ളതാണ് പുതിയ നടപടി. ഇത് വരെ ഡ്രൈവർ കാർഡ് ലഭിച്ചിട്ടില്ലാത്തവർ തങ്ങളുടെ ടാക്‌സി കമ്പനികളുമായി ബന്ധപ്പെട്ട് നടപടികൾ പൂർത്തിയാക്കണം. ചരക്ക് ഗതാഗതം, വിദ്യാഭ്യാസ മേഖലയിലെ ഗതാഗതം, നഗരങ്ങൾക്കുള്ളിലെ ബസ് ഗതാഗതം തുടങ്ങി നിരവധി മേഖലകളിൽ ഈ സംവിധാനം കഴിഞ്ഞ വർഷങ്ങളിൽ നടപ്പാക്കിയിരുന്നു. അതിന്റെ തുടർച്ചയായാണ് ഇപ്പോൾ ടാക്‌സി മേഖലയിലേക്കും പദ്ധതി വ്യാപിപ്പിച്ചത്.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.