മക്ക: ഉംറക്കാർക്ക് സൗദിയിൽ തങ്ങാനുള്ള സമയപരിധി അവസാനിച്ചതോടെ മക്കയുടെ വിവിധ ഭാഗങ്ങളിൽ പരിശോധന ശക്തമാക്കി. അനധികൃതമായി തങ്ങിയ സന്ദർശക വിസക്കാരായ നിരവധി പേരുടെ വിരലടയാളം സുരക്ഷാ വിഭാഗം രേഖപ്പെടുത്തിയിട്ടുണ്ട്. ഹജ്ജ് തീർഥാടകർ എത്തുന്നത് വർധിച്ചതോടെ തിരക്കിലേക്ക് നീങ്ങുകയാണ് മക്ക നഗരം.
ഇന്നലെ അർധരാത്രി വരെയായിരുന്നു ഉംറക്കാർക്ക് മടങ്ങാനുള്ള അവസാന സമയം നൽകിയത്. സമയപരിധി അവസാനിച്ചതോടെ മക്കയിലും പരിസരങ്ങളിലും വ്യാപക പരിശോധനയാണ്. താമസ കെട്ടിടങ്ങളിലും ഓഫീസുകൾ കേന്ദ്രീകരിച്ചും രേഖകൾ ഉറപ്പുവരുത്തുന്നുണ്ട്. നിരവധി പേരെ പിടികൂടി. ഇവർക്ക് ജയിലും നാടുകടത്തലുമുണ്ടാകും.
സന്ദർശക വിസക്കാർക്ക് ഇനി മക്കയിൽ തങ്ങാൻ അനുമതിയില്ല. കഴിഞ്ഞ ദിവസങ്ങളിൽ സന്ദർശക വിസയിൽ കഴിയുന്ന കുടുംബങ്ങൾ ജിദ്ദയിലേക്ക് താമസം മാറിയിരുന്നു. മക്കയിൽ ഫ്‌ളാറ്റുകളിലോ ഹോട്ടലുകളിലോ പെർമിറ്റില്ലാതെ താമസിപ്പിക്കുന്നവർക്കെതിരെ കടുത്ത ശിക്ഷയാണ്. ബംഗ്ലാദേശ്, മലേഷ്യ തുടങ്ങിയ വിവിധ രാജ്യങ്ങളിൽ നിന്നുള്ള തീർത്ഥാടകർ ജിദ്ദ ഹജ്ജ് ടെർമിനൽ വഴി മക്കയിലേക്ക് എത്തുന്നുണ്ട്. ഹജ്ജ് തീർഥാടകർ എത്തുന്നതോടെ മക്ക ഹറം വിശ്വാസികളാൽ നിറയും.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.