Breaking News

ഖത്തറിൽ കുറ്റകൃത്യങ്ങൾ സംബന്ധിച്ച വിവരങ്ങൾ ഇനി മെട്രാഷ് ആപ്പിലൂടെ അധികൃതരെ അറിയിക്കാം.

ദോഹ : കുറ്റകൃത്യങ്ങളെക്കുറിച്ചും സംശയാസ്പദമായ പ്രവർത്തനങ്ങളെക്കുറിച്ചും ഇനി ആഭ്യന്തര മന്ത്രാലയത്തിന്റെ മെട്രാഷ് ആപ്പിലൂടെ അധികൃതരെ അറിയിക്കാം.വളരെ വേഗത്തിലും ലളിതമായും ഇത്തരം സുരക്ഷാ സംബന്ധമായ വിവരങ്ങൾ ക്രിമിനൽ എവിഡൻസ് ആൻഡ് ഇൻഫർമേഷൻ വകുപ്പിനെ അറിയിക്കാനുള്ള സൗകര്യമാണ് ആപ്പിൽ ക്രമീകരിച്ചിരിക്കുന്നത്. അതോറിറ്റികളുടെ പ്രതികരണ സമയം കൂടുതൽ വേഗത്തിലാക്കാനും രാജ്യത്തെ ജനതയുടെ സുരക്ഷ ശക്തിപ്പെടുത്താനും പുതിയ സൗകര്യം സഹായകമാകും.അടുത്തിടെയാണ് കൂടുതൽ സവിശേഷതകളുമായി പുതിയ മെട്രാഷ് ആപ്പ് പുറത്തിറക്കിയത്. വിവിധ ഭാഷകളിലായി ഇരുന്നൂറിലധികം സേവനങ്ങളാണ് രാജ്യത്തെ പൗരന്മാർക്കും പ്രവാസി താമസക്കാർക്കുമായി മന്ത്രാലയം മെട്രാഷിലൂടെ നൽകുന്നത്. 
∙കുറ്റകൃത്യങ്ങൾ എങ്ങനെ അറിയിക്കാം
മെട്രാഷ് ആപ്പിലെ പ്രധാന മെനുവിലെ സെക്യൂരിറ്റി ഐക്കൺ ക്ലിക്ക് ചെയ്ത് സെക്യൂരിറ്റി കംപ്ലെയ്ന്റിൽ പ്രവേശിക്കണം. അതിൽ ഡിപ്പാർട്മെന്റ് എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് ആറാമത്തെ ഓപ്ഷൻ ആയ സിഐഡി എന്നത് തിരഞ്ഞെടുക്കണം. കമ്യൂണിറ്റി സുരക്ഷാ വകുപ്പ്, ക്യാപിറ്റൽ സെക്യൂരിറ്റി വകുപ്പ് എന്നിവയ്ക്ക് ഇടയിലായാണ് ഈ ഓപ്ഷൻ ഉളളത്. ആപ്ലിക്കേഷൻ ടൈപ്പ് എന്ന മെനുവിൽ എന്ത് തരം അപേക്ഷയാണ് നൽ‌കുന്നതെന്ന് വ്യക്തമാക്കണം. പ്രൊവൈഡ് ഇൻഫർമേഷൻ എന്ന ഓപ്ഷൻ തിരഞ്ഞെടുത്ത് വേണം ഇതു ചെയ്യാൻ.
ഡ്രോപ്പ് ഡൗൺ ലിസ്റ്റിൽ കാണുന്നവയിൽ ഏത് തരം കുറ്റകൃത്യമാണ് റിപ്പോർട്ട് ചെയ്യേണ്ടതെന്ന് തിരഞ്ഞെടുക്കണം. വാഹനം, വ്യക്തി, സ്ഥാപനം, വീട് എന്നിവ സംബന്ധിച്ച സംശയം അല്ലെങ്കിൽ കുറ്റകൃത്യം സംബന്ധിച്ച വിവരങ്ങൾ എന്നിവയിൽ ഏതാണോ എന്നത് തിരഞ്ഞെടുക്കണം. സംഭവത്തിന്റെ പൊതു വിവരം, ചിത്രങ്ങൾ, ഇന്റർ ആക്ടീവ് മാപ്പിലൂടെ വിലാസം, ഫോൺ നമ്പർ, ഇ–മെയിൽ വിലാസം എന്നിവ ഉൾപ്പെടെ നൽകാം, എല്ലാ വിവരങ്ങളും നൽകിയ ശേഷം നൽകിയ വിവരങ്ങൾ സ്ഥിരീകരിക്കാൻ ചെക്ക് ബട്ടണിൽ ക്ലിക്ക് ചെയ്യണം അതിനു ശേഷം സബ്മിറ്റ് നൽകാം.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

2 weeks ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

3 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.