Saudi Arabia

സൗദിയില്‍ ഇന്ന് കോവിഡ് രോഗികളുടെ എണ്ണം വീണ്ടും കൂടി ; പ്രതിദിന രോഗികള്‍ 1,020, മരണം 17

സൗദിയില്‍ ഇന്ന് വീണ്ടും പുതിയ കോവിഡ് രോഗികളുടെ എണ്ണം കൂടി, രോഗമുക്തരുടെ എണ്ണം കുറഞ്ഞു. ഇന്ന് പുതുതായി 1,020 രോഗികള്‍ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ രോഗമുക്തരായവരുടെ എണ്ണം 908 മാത്രമാണ്

ജിദ്ദ: സൗദിയില്‍ ഇന്ന് കോവിഡ് രോഗികളുടെ എണ്ണം 1,020 ആയി കൂടി. അതേസമയം രോഗ മുക്തരുടെ എണ്ണം കുറയുകയും ചെയ്തു. രോഗമുക്തരായവരുടെ എണ്ണം 908 മാത്രമാണ്. രാജ്യത്ത് ആകെ റിപ്പോര്‍ട്ട് ചെയ്ത കേസുകളുടെ എണ്ണം 4,29,389 ഉം ആകെ രോഗമുക്തരുടെ എണ്ണം 4,13,010 ഉം ആയി.

കോവിഡ് ബാധിച്ച് ചികിത്സയില്‍ കഴിഞ്ഞിരുന്ന 13 പേര്‍ ഇന്ന് മരിച്ചേേതാടെ ആകെ മരണം 7,111 ആയി. രാജ്യത്തെ വിവിധ ആശുപത്രികളിലും മറ്റുമായി 9,268 പേരാണ് ചികിത്സയിലുള്ളത്. ഇവരി ല്‍ 1,352 പേരുടെ നില ഗുരുതരമാണ്. ചികിത്സയില്‍ കഴിയുന്ന ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്.

രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 96 ശതമാനവും മരണനിരക്ക് 1.66 ശതമാനവുമാണ്. വിവിധ പ്രവിശ്യകളില്‍ പുതുതായി റിപ്പോര്‍ട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് 342, മക്ക 276, കിഴക്കന്‍ പ്രവിശ്യ 133, മദീന 56, അസീര്‍ 55, ജീസാന്‍ 48, അല്‍ ഖസീം 28, തബൂക്ക് 26, നജ്‌റാന്‍ 16, ഹാഇല്‍ 14, അല്‍ബാഹ 14, വടക്കന്‍ തിര്‍ത്തി മേഖല 9, അല്‍ ജൗഫ് 3.

യുഎഇയില്‍ ഇന്ന് 1508 പേര്‍ക്ക് കൂടി കോവിഡ്,രണ്ട് മരണം

യുഎഇയില്‍ ഇന്ന് 1508 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ രോഗം ബാധിച്ച് രണ്ട് പേര്‍ മരിച്ചതായി ആരോഗ്യ – പ്രതിരോധ മന്ത്രാലയം അറിയിച്ചു. അതേസമയം, ചികിത്സ യിലായിരുന്ന 1,477 പേര്‍ രോഗമുക്തി നേടിയതോടെ ആകെ രോഗം ഭേദമായവരുടെ 5,20,882 ആയി ഉയര്‍ന്നു.

24 മണിക്കൂറിനിടെ നടത്തിയ 2,10,362 കോവിഡ് പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. ഔദ്യോഗിക കണക്കുകള്‍ പ്രകാരം 5,40,646 പേര്‍ക്ക് ഇതുവരെ യുഎഇയില്‍ കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 1,619 കോവിഡ് മരണങ്ങളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. നിലവില്‍ 18,145 പേര്‍ രോഗം ബാധിച്ച് ചികിത്സയിലുണ്ടെന്നാണ് ഔദ്യോഗിക കണക്ക്.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

1 month ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

1 month ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

5 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.