Breaking News

സ്വകാര്യ ആശുപത്രികള്‍ക്ക് നേരിട്ട് വാക്‌സിന്‍ വാങ്ങാം ; പരിഷ്‌കരിച്ച വാക്‌സിനേഷന്‍ നയം കേന്ദ്രം പുറത്തിറക്കി

സംസ്ഥാനങ്ങളിലെ രോഗികളുടെ എണ്ണം, ജനസംഖ്യ, വാക്സീന്‍ നല്‍കുന്നതിലെ പുരോഗതി എന്നിവ വിലയിരുത്തിയാകും കേന്ദ്രം വാക്സീന്‍ വിതരണം ചെയ്യുക. വാക്സീന്‍ പാഴാക്കുന്നത് കൂടുതല്‍ അനുവദിക്കുന്നതിനെ പ്രതികൂലമായി ബാധിക്കും

ന്യൂഡല്‍ഹി : പുതുക്കിയ വാക്സീന്‍ നയത്തിന്റെ മാര്‍ഗരേഖ കേന്ദ്രം പുറത്തിറക്കി. 18 വയസിന് മുക ളിലുള്ള എല്ലാവര്‍ക്കും കോവിഡ് വാക്സീന്‍ സൗജന്യമായി നല്‍കുമെന്ന് പ്രധാന മന്ത്രി ഇന്നലെ അ റിയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് മാര്‍ഗരേഖ പുറത്തിറക്കിയത്. സംസ്ഥാനങ്ങളിലെ രോഗി കളുടെ എണ്ണം, ജനസംഖ്യ, വാക്സീന്‍ നല്‍കുന്നതിലെ പുരോഗതി എന്നിവ വിലയിരുത്തി യാകും കേന്ദ്രം വാക്സീന്‍ വിതരണം ചെയ്യുക. വാക്സീന്‍ പാഴാക്കുന്നത് കൂടുതല്‍ അനുവദിക്കുന്ന തിനെ പ്രതികൂലമായി ബാധിക്കും.

ജൂണ്‍ 21 മുതലാണ് പുതിയ സംവിധാനം നിലവില്‍ വരിക. വാക്‌സീന്‍ സംഭരണം പൂര്‍ണമായി കേന്ദ്ര സര്‍ക്കാര്‍ നടത്തും. സംസ്ഥാന താത്പര്യം പരിഗണിച്ചാണ് വാക്‌സീന്‍ നേരിട്ട് വാങ്ങാന്‍ അനുമതി നല്‍കിയത്.

വാക്സീന്‍ വില സംസ്ഥാനങ്ങള്‍ക്ക് തീരുമാനിക്കാം. ഒരു ഡോസിന് 150 രൂപ വരെ സര്‍വീസ് ചാര്‍ജ് ഈടാക്കാം. നിര്‍മാതാക്കളില്‍ നിന്ന് 75 ശതമാനം വാക്‌സീന്‍ കേന്ദ്രം വാങ്ങും. 25 ശതമാനം സ്വകാര്യ ആശുപത്രികള്‍ക്ക് വാങ്ങാം. സ്വകാര്യ ആശുപത്രികള്‍ക്ക് പണം വാങ്ങി വാക്സീന്‍ നല്‍കുന്നത് തുട രാമെന്നും മാര്‍ഗരേഖയില്‍ പറയുന്നു.

വാക്സീന്‍ മാര്‍ഗനിര്‍ദേശങ്ങള്‍ :

1.ഉത്പാദിപ്പിക്കുന്ന വാക്‌സിനുകളുടെ 75% കേന്ദ്രസര്‍ക്കാര്‍ വാങ്ങും. ദേശീയ വാക്‌സിനേഷന്‍ പ്രോഗ്രാം ആരംഭിച്ചതുമുതല്‍ വാങ്ങിയ വാക്‌സിനുകള്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കും സൗജന്യമായി നല്‍കുന്നത് തുടരും.
2.ഗവണ്‍മെന്റ് വാക്‌സിനേഷന്‍ സെന്ററുകള്‍ മുഖേന ഈ ഡോസുകള്‍ എല്ലാ പൗരന്മാര്‍ക്കും സൗജന്യമായി നല്‍കും.
3.സംസ്ഥാനങ്ങള്‍ക്ക് സൗജന്യമായി നല്‍കുന്ന വാക്‌സിന്‍ ഡോസുകളെ സംബന്ധിച്ച മുന്‍ഗണന ക്രമം തുടരും.
4.ആരോഗ്യ പ്രവര്‍ത്തകര്‍, മുന്നണി പോരാളികള്‍, 45 വയസ്സിനു മുകളിലുള്ള പൗരന്മാര്‍, രണ്ടാമത്തെ ഡോസ് എടുക്കേണ്ട പൗരന്മാര്‍, 18 വയസും അതില്‍ കൂടുതലുമുള്ള പൗരന്മാര്‍ എന്നിങ്ങനെ മുന്‍ഗണന ക്രമം തുടരും.
5. 18വയസ്സിന് മുകളിലുള്ളവര്‍ക്ക് സംസ്ഥാനങ്ങള്‍ മുന്‍ഗണനാ ക്രമം നിശ്ചയിക്കണം.
6. ആകെ ഉത്പാദിപ്പിക്കുന്ന വാക്‌സിനുകളുടെ 25 ശതമാനം സ്വകാര്യ ആശുപത്രികള്‍ക്ക് നല്‍കാം.
7. സ്വകാര്യ ആശുപത്രികള്‍ക്ക് നിര്‍മ്മാതാക്കളില്‍ നിന്ന് നേരിട്ട് വാക്‌സിന്‍ വാങ്ങാം.
8. വാക്‌സിന്റെ വില നിര്‍മാതാക്കള്‍ നിശ്ചയിക്കും
9. ആശുപത്രികള്‍ തുക നല്‍കേണ്ടത് നാഷണല്‍ ഹെല്‍ത്ത് അതോറിറ്റിയുടെ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം വഴി.
10.സര്‍വീസ് ചാര്‍ജായി 150 രൂപ വരെയും ഈടാക്കാം.
11.സ്വകാര്യ ആശുപത്രികളെ സംസ്ഥാന സര്‍ക്കാര്‍ നിരീക്ഷിക്കണം
12. സ്വകാര്യ ആശുപത്രികളിലെ വാക്‌സിന്‍ വിതരണത്തിലും തുല്യത ഉറപ്പാക്കണം. എല്ലാ പ്രദേശങ്ങളിലും ഉള്ള സ്വകാര്യ ആശുപത്രികളില്‍ വാക്‌സിന്‍ ലഭ്യത ഉറപ്പാക്കുന്നതിനും ഏതെങ്കിലും സ്വകാര്യ ആശുപത്രി വാക്‌സിന്‍ അധികമായി വാങ്ങിച്ചു കൂട്ടുന്നത് ഒഴിവാക്കുന്നതിനുമാണിത്.
13. ഉയര്‍ന്ന വരുമാനമുള്ള പൗരന്മാര്‍ സ്വകാര്യ ആശുപത്രിയുടെ സേവനം ഉപയോഗിക്കുന്നത് പ്രോത്സാഹിപ്പിക്കും.
14. പൗരന്മാര്‍ക്ക് മുന്‍കൂട്ടി ബുക്കിംഗ് നടത്തുന്നതിന് പൊതു സേവന കേന്ദ്രങ്ങളെയും കോള്‍ സെന്ററുകളെയും സംസ്ഥാനങ്ങള്‍ മികച്ച രീതിയില്‍ ഉപയോഗപ്പെടുത്തണം.
15.പുതുക്കിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ 2021 ജൂണ്‍ 21 മുതല്‍ പ്രാബല്യത്തില്‍ വരും. കാലാകാലങ്ങളില്‍ അവലോകനം ചെയ്യും.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

3 weeks ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

3 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.