Home

വാക്‌സിനെടുത്ത വരനെ തേടുന്നു യുവതി ; ഇത്തരം പരസ്യങ്ങള്‍ ഇനി സര്‍വ്വസാധാരണമാകുമെന്ന് ശശി തരൂര്‍

റോമന്‍ കത്തോലിക്ക യുവതിയാണ് സ്വന്തം വിശ്വാസവുമായി ചേര്‍ന്നു നില്‍ക്കുന്നവരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചതോടൊപ്പം വരന്‍ രണ്ട് ഡോസ് കോവിഡ് വാക്‌സിന്‍ എടുത്തയാ ളായിരിക്കണമെന്ന് മാട്രിമോണിയല്‍ പരസ്യത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

തിരുവനന്തപുരം : വിവാഹ പരസ്യത്തില്‍ കോവിഡ് വാക്‌സിന്‍ സ്വീകരിച്ച വരനെ തേടി യുവതി യുടെ പരസ്യം ശ്രദ്ധേയമായി. പ്രമുഖ പത്രത്തിലെ മാട്രിമോണിയല്‍ കോളത്തില്‍ യുവതിയുടെ വിവാഹ പരസ്യം. ജൂണ്‍ 4 ല്‍ പ്രസിദ്ധീകരിച്ച പരസ്യത്തില്‍ റോമന്‍ കത്തോലിക്ക യുവതിയാണ് സ്വന്തം വിശ്വാസവുമായി ചേര്‍ന്നു നില്‍ക്കുന്നവരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചതോടൊപ്പം വരന്‍ രണ്ട് ഡോസ് കോവിഡ് വാക്‌സിന്‍ എടുത്തയാളായിരിക്കണമെന്ന് മാട്രിമോണിയല്‍ പരസ്യത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. വരന്‍ കോവിഷീല്‍ഡ് വാക്‌സിന്‍ രണ്ട് ഡോസും എടുത്തയാളാകണം -ഇതായിരുന്നു യുവതിയുടെ ഡിമാന്റ്.

യുവതിയുടെ ഡിമാന്റ് ശ്രദ്ധയില്‍പ്പെട്ട ശശി തരൂര്‍ എംപി ഈ പരസ്യം ട്വിറ്ററില്‍ പങ്ക് വച്ചിട്ടുണ്ട്. ‘വാക്‌സിനേറ്റ് ചെയ്ത വധു വാക്‌സിനേറ്റ് ചെയ്ത വരനെ തേടുന്നു, ഇത് ഇനി സര്‍വ്വ സാധാരണമാകും ‘ ഇത്തരത്തില്‍ ഒരു കുറിപ്പു സഹിതമാണ് ശശി തരൂര്‍ വിവാഹപരസ്യത്തിന്റെ ചിത്രത്തിനൊപ്പം പങ്ക് വച്ചിട്ടുള്ളത്.

വിവാഹം മാത്രമല്ല, മറ്റെല്ലാ കാര്യത്തിനും വാക്‌സിന്‍ എടുക്കാത്തവരെ സമൂഹത്തില്‍ നിന്ന് ഒഴിച്ചു നിര്‍ത്തുന്ന സാഹചര്യത്തിലേക്ക് വിരല്‍ ചൂണ്ടുന്നതാണ് യുവതിയുടെ വിവാഹ പരസ്യം. ഇനി വിവാ ഹ ചടങ്ങുകളില്‍ വാക്‌സിന്‍ സ്വീകരിച്ചവര്‍ മാത്രം പങ്കെടുത്താല്‍ മതിയെന്ന് കല്യാണ കുറയിലും അച്ചടിച്ച് വരുന്ന കാലം അതിവിദൂരമല്ലെന്നാണ് വിവാഹ പരസ്യം ഓര്‍മിപ്പിക്കുന്നത്.

 

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

3 weeks ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

3 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.