സോളാര്‍കേസ് അന്വേഷണത്തിന്റെ മേല്‍നോട്ടച്ചുമതലയുള്ള ഉദ്യോഗസ്ഥനായിരുന്നു ഹേമചന്ദ്രന്‍. കമ്മിഷന്‍ പലപ്പോഴും സദാചാര പൊലീസിന്റെ മാനസികാവസ്ഥയി ലായി രുന്നു. ചില ചോദ്യങ്ങളുടെ ഉന്നം സ്ത്രീപുരുഷ ബന്ധത്തിന്റെ മസാലക്കഥകള്‍ കിട്ടുമോ എന്നായിരുന്നുവെന്നും ഹേമചന്ദ്രന്‍ ആത്മകഥയില്‍ വിമര്‍ശിക്കുന്നു
തിരുവനന്തപുരം: ഉമ്മന്‍ചാണ്ടി സര്‍ക്കാറിനെ ഉലച്ച സോളാര്‍ കേസ് അന്വേഷിച്ച ജസ്റ്റിസ് ജി.ശിവരാജ നെതിരെ രൂക്ഷവിമര്‍ശനവുമായി മുന്‍ ഡിജിപി എ.ഹേമചന്ദ്രന്റെ ആത്മകഥ. സോളാര്‍കേസ് അന്വേഷ ണത്തിന്റെ മേല്‍നോട്ടച്ചുമതലയുള്ള ഉദ്യോഗസ്ഥനായിരുന്നു ഹേമചന്ദ്രന്‍. കമ്മിഷന്‍ പലപ്പോഴും സദാ ചാര പൊലീസിന്റെ മാനസികാവ സ്ഥയിലായിരുന്നു. ചില ചോദ്യങ്ങളുടെ ഉന്നം സ്ത്രീപുരുഷ ബന്ധത്തി ന്റെ മസാലക്കഥകള്‍ കിട്ടുമോ എന്നായിരുന്നുവെന്നും ഹേമചന്ദ്രന്‍ ആത്മകഥയില്‍ വിമര്‍ശിക്കുന്നു. ‘നീ തി എവിടെ’ എന്ന സര്‍വീസ് സ്റ്റോറിയില്‍ ‘അല്‍പായുസായ റിപ്പോര്‍ട്ടും തുടര്‍ചലനങ്ങ’ളുമെന്ന തലക്കെ ട്ടോടെയാണ് സോളര്‍ കമ്മിഷനെതിരെ എ.ഹേമചന്ദ്രന്‍ വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്നത്.
സാമ്പത്തിക തട്ടിപ്പിന് കോടതി ശിക്ഷിച്ച പ്രതികള്‍
കമ്മിഷന് മുന്നില്‍ താര സാക്ഷികളായി മാറി
വിദ്യാസമ്പന്നരായ രണ്ടു യുവ വ്യവസായികളെന്നാണ് കമ്മിഷന്‍ അവരെ വിശേഷിപ്പിച്ചിരുന്ന ത്. ആ വിശ്വാസം പ്രതികള്‍ ചൂഷണം ചെയ്തതാണ് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ അശ്ലീല സിഡി തേടി യുള്ള നാടകത്തില്‍ കലാശിച്ചതെന്നും പരിഹസിക്കുന്നു. ശിവരാജന്‍ കമ്മിഷന്‍ 5 കോടി രൂപ പ്രതി ഫലം പറ്റിയാണ് ഉമ്മന്‍ ചാണ്ടിക്കെതിരെ റിപ്പോര്‍ട്ടെഴുതിയതെന്ന സിപിഐ നേതാവ് സി. ദിവാകര ന്റെ വെളിപ്പെടുത്തല്‍ വിവാദമായിരുന്നു. ഇതിനു പിന്നാലെയാണ് കമ്മി ഷന്‍ മുന്‍വിധിയോടെ പെ രുമാറിയെന്ന മുന്‍ ഡിജിപി എ.ഹേമചന്ദ്രന്റെ വിമര്‍ശനം.
കമ്മീഷന്‍ അന്വേഷിച്ചത് സ്ത്രീ-പുരുഷ ബന്ധത്തിലെ മസാലക്കഥകള്‍ മാത്രമാണെന്നാണ് നീതി എവിടെ എന്ന പേരില്‍ പുറത്തിറങ്ങുന്ന പുസ്തകത്തിലെ വിവാദ പരാമ ര്‍ശം. കമ്മിഷന്‍ വ്യക്തികളുടെ സ്വകാര്യത യിലേക്കു കടന്നു കയറി. നിലവാരമില്ലാത്ത സിറ്റിങാണ് നടന്നത്. റിപ്പോര്‍ട്ടിന്റെ നിയമസാധുത പരിശോ ധിക്കാതെയാണ് സര്‍ക്കാ ര്‍ മുന്നോട്ടുപോയതെന്നും ഹേമചന്ദ്രന്‍ കുറ്റപ്പെടുത്തുന്നു.
തട്ടിപ്പായിരുന്നു അന്വേഷണ വിഷയമെങ്കിലും കമ്മിഷന്റെ ചോദ്യങ്ങളുടെ ഉന്നം സ്ത്രീപുരുഷബന്ധത്തി ന്റെ മസാലക്കഥകള്‍ വല്ലതും കിട്ടിയോയെന്നായിരുന്നു. പ്രതിയുടെ കുട്ടിയുടെ പിതൃത്വം അന്വേഷിച്ചോ യെന്ന ചോദ്യം പോലും ഉദ്യോഗസ്ഥര്‍ക്ക് നേരിടേണ്ടിവന്നു. പ്രതിയായ യുവതിയുടെ ആകൃതിയും പ്രകൃ തിയും വസ്ത്രധാരണവും പോലും കമ്മിഷന്‍ വര്‍ണിച്ചെന്നും കമ്മിഷന്റെ തമാശകള്‍ ആരോചകമായപ്പോ ള്‍ പൊലീസുകാര്‍ക്ക് പരാതി നല്‍കേണ്ടി വന്നൂവെന്നും എ.ഹേമചന്ദ്രന്‍ തുറന്നടിക്കുന്നു.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.