‘ഞാന്‍ പോകുന്നു’എന്ന് മാത്രമാണ് ആത്മഹത്യാക്കുറിപ്പില്‍ എഴുതിയിരുന്നത്. മറ്റൊന്നും കുറിപ്പില്‍ ഉണ്ടായിരുന്നില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.ആത്മഹത്യ യുടെ കാരണം കണ്ടെത്തുന്നതിനായി സമഗ്ര അന്വേഷണം നടത്തുമെന്നും കോട്ടയം എസ്പി കൂട്ടിച്ചേര്‍ത്തു.
കാഞ്ഞിരപ്പള്ളി : അമല്‍ ജ്യോതി എന്‍ജിനിയറിങ് കോളജ് വിദ്യാര്‍ഥിനി ശ്രദ്ധ സതീഷിന്റെ ആത്മഹ ത്യാക്കുറിപ്പ് പുറത്ത്. ശ്രദ്ധയുടെ ആത്മഹത്യാക്കുറിപ്പ് അന്വേഷക സംഘ ത്തിന് ലഭിച്ചു. ആരെയും കു റ്റപ്പെടുത്തുന്ന ഒന്നും കുറിപ്പില്‍ ഉണ്ടായിരുന്നില്ലെന്ന് കോട്ടയം എസ്പി പറഞ്ഞു. വിദ്യാര്‍ഥിനിയുടെ ഹോ സ്റ്റല്‍ മുറിയില്‍ നിന്നാണ് ആത്മഹത്യാ ക്കുറിപ്പ് കണ്ടെത്തിയത്.
‘ഞാന്‍ പോകുന്നു’ എന്ന് മാത്രമാണ് ആത്മഹത്യാക്കുറിപ്പില്‍ എഴുതിയിരുന്നത്. മറ്റൊന്നും കുറിപ്പില്‍ ഉണ്ടായിരുന്നില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ആത്മഹത്യ യുടെ കാരണം കണ്ടെത്തു ന്നതിനായി സമഗ്ര അന്വേഷണം നടത്തുമെന്നും കോട്ടയം എസ്പി കൂട്ടിച്ചേര്‍ത്തു.
അമല്‍ ജ്യോതി എന്‍ജിനിയറിങ് കോളേജില്‍ ഫുഡ് ടെക്‌നോളജി രണ്ടാംവര്‍ഷ വിദ്യാര്‍ഥിനിയായ ശ്ര ദ്ധയെ കഴിഞ്ഞ വെളളിയാഴ്ചയാണ് ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ലാബില്‍ ഫോണ്‍ ഉപയോഗിച്ചതിന് അധ്യാപകര്‍ ശ്രദ്ധയുടെ ഫോണ്‍ വാങ്ങിയിരുന്നു. വകുപ്പ് മേധാവി ശ്രദ്ധയെ വിളിച്ച് സംസാരിക്കുകയും ചെയ്തിരുന്നു. ഇതിനു ശേഷമാണ് ശ്രദ്ധ ആത്മഹത്യ ചെയ്യുന്നത്.
ശ്രദ്ധയെ ആത്മഹത്യയെ തുടര്‍ന്ന് വിദ്യാര്‍ഥികള്‍ കോളേജില്‍ വ്യാപക പ്രതിഷേധം നടത്തിയിരുന്നു. ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദുവും സഹകരണ മന്ത്രി വി എന്‍ വാസവനുമായി നടന്ന ചര്‍ച്ചയെ തുടര്‍ന്ന് വിദ്യാര്‍ഥികള്‍ കഴിഞ്ഞ ദിവസം സമരം പിന്‍വലിച്ചിരുന്നു.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.