മസ്കത്ത് : ഒമാനിലെ തെക്കന്‍ ശര്‍ഖിയയിലെ സൂര്‍ വിലാത്തില്‍ താമസ കെട്ടിടം തകര്‍ന്ന് പ്രവാസി വൃദ്ധ ദമ്പതികള്‍ മരിച്ചു. ഞായറാഴ്ച രാവിലെയായിരുന്നു അപകടം. തകര്‍ന്നുവീണ കെട്ടിടത്തില്‍ കുടുങ്ങിയ രണ്ട് പേരുടെയും മൃതദേഹങ്ങള്‍ സിവില്‍ ഡിഫന്‍സ് ആന്‍ഡ് ആംബുലന്‍സ് അതോറിറ്റി രക്ഷാപ്രവര്‍ത്തകരാണ് പുറത്തെടുത്തത്.
60 വര്‍ഷത്തോളമായി സൂറില്‍ വ്യവസായം നടത്തിവരുന്ന ഗുജറാത്തില്‍ നിന്നുള്ളവരാണ് മരിച്ച ദമ്പതികള്‍. സമീപത്ത് താമസിക്കുന്ന ഇവരുടെ മകനും മരുമകളും സുരക്ഷിതരാണെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. കഴിഞ്ഞരണ്ട് ദിവസങ്ങളിലായി 200 മില്ലിമീറ്ററില്‍ കൂടുതല്‍ മഴയാണ് ഈ ഭാഗത്ത് രേഖപ്പെടുത്തിയത്.
ഏറ്റവും കൂടുതല്‍ മഴ ലഭിച്ചതും തെക്കന്‍ ശര്‍ഖിയയിലായിരുന്നു. ഗവര്‍ണറേറ്റിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ വാദി ശാബില്‍ ജലനിരപ്പ് ഉയരുന്നതിനാല്‍, പ്രവേശനം പൈതൃക, ടൂറിസം മന്ത്രാലയം നിരോധിച്ചിരുന്നു.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.