Breaking News

രൂപയുടെ മൂല്യത്തകർച്ച; പ്രയോജനപ്പെടുത്താനാകാതെ പ്രവാസികൾ, നേട്ടമാക്കാൻ ശമ്പളം കിട്ടണം.

അബുദാബി : രൂപയുടെ മൂല്യത്തകർച്ചയിൽ മെച്ചപ്പെട്ട വിനിമയ നിരക്ക് ലഭ്യമായിട്ടും പ്രയോജനപ്പെടുത്താനാകാതെ പ്രവാസികൾ . ശമ്പളം കിട്ടാൻ ഇനിയും 11 ദിവസം ശേഷിക്കുന്നതിനാലാണ് വിനിമയ നിരക്കിന്റെ ആനുകൂല്യം നഷ്ടമാകുന്നത്. ഒരു യുഎഇ ദിർഹത്തിന് ഇന്നലെ യുഎഇയിലെ പണമിടപാട് സ്ഥാപനങ്ങൾ നൽകിയത് 22 രൂപ 79 പൈസ. കഴിഞ്ഞ ആഴ്ച ഒരു ദിർഹത്തിന് 22.86 രൂപ വരെയായി ഉയർന്നിട്ടും എക്സ്ചേഞ്ചുകളിൽ കാര്യമായ ചലനമുണ്ടായില്ല.
ഇന്ന് രാജ്യാന്തര വിപണിക്ക് അവധിയായതിനാൽ നാളെ രാവിലെ 10 വരെ ഈ നിരക്കിൽ പണം അയയ്ക്കാം. ഈ നിരക്ക് മാസാവസാനം വരെ തുടർന്നാൽ പണമൊഴുക്ക് 25% വരെ വർധിക്കാൻ സാധ്യതയുണ്ടെന്ന് വിനിമയ സ്ഥാപന അധികൃതർ സൂചിപ്പിച്ചു. ഇതേസമയം സ്വരുക്കൂട്ടിവച്ച തുക ഉയർന്ന നിരക്ക് ലഭിക്കുന്ന മുറയ്ക്ക് അയയ്ക്കുന്നവരെ എക്സ്ചേഞ്ചുകളിൽ കാണാമായിരുന്നു. ബാങ്ക് വായ്പയെടുത്തും കടം വാങ്ങിയും ക്രെഡിറ്റ് കാർഡിൽനിന്ന് പണം പിൻവലിച്ചും അയയ്ക്കുന്നവരുമുണ്ട്.
ഡോളറും സ്വർണവും ശക്തിപ്രാപിക്കുന്നതിനാൽ രൂപ ഇനിയും തകരാൻ സാധ്യതയുണ്ടെന്നും അൽപംകൂടി കാത്തിരുന്നാൽ മികച്ച നിരക്ക് ലഭിക്കുമെന്നും സാമ്പത്തിക വിദഗ്ധരും സൂചിപ്പിച്ചു. എന്നാൽ വായ്പയെടുത്തോ ക്രെഡിറ്റ് കാർഡിൽനിന്ന് പണം പിൻവലിച്ചോ അയയ്ക്കുന്നത് ഗുണകരമാകില്ലെന്നും സൂചിപ്പിച്ചു. അമേരിക്ക പലിശ നിരക്ക് കുറച്ചതിന് ആനുപാതികമായി യുഎഇയിലെ ബാങ്കുകൾ പലിശ നിരക്ക് കുറയ്ക്കുകയാണ്. ഇത് പ്രവാസികൾക്ക് ഗുണകരമാകും. 
കുറഞ്ഞ നിരക്കിൽ വായ്പ ലഭ്യമാക്കുക വഴി ഇന്ത്യയിലേക്ക് പണമൊഴുക്ക് കൂടാൻ സാധ്യതയുണ്ട്. വിനിമയ നിരക്കിലെ ആനുകൂല്യം പ്രയോജനപ്പെടുത്തി ലഭിക്കുന്ന അധിക തുക നാട്ടിലെ വായ്പ ഉൾപ്പെടെയുള്ള ബാധ്യതകൾ തീർക്കാനാണ് പലരും വിനിയോഗിക്കുന്നത്.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

1 month ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

1 month ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

5 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.