Home

സീലിങ് തുളച്ച് വെടിയുണ്ടകള്‍;അമേരിക്കയില്‍ മലയാളി വിദ്യാര്‍ഥിനി കൊല്ലപ്പെട്ടു

മാവേലിക്കര നിരണം സ്വദേശിയായ മറിയം സൂസന്‍ മാത്യുവാണ് മരിച്ചത്. 19 വയസായി രുന്നു. അലബാ മയിലെ മോണ്ട്‌ഗോമറിലായിരുന്നു സംഭവം.ഒരാഴ്ചക്കിടെ രണ്ടാമത്തെ മല യാളിയാണ് ഇവിടെ വെടിയേറ്റ് മരിക്കുന്നത്

അമേരിക്കയില്‍ മലയാളി പെണ്‍കുട്ടി വെടിയേറ്റ് മരിച്ചു.മാവേലിക്കര നിരണം സ്വദേശിയായ മറിയം സൂ സന്‍ മാത്യുവാണ് മരിച്ചത്. 19 വയസായിരുന്നു.അലബാമയിലെ മോണ്ട്‌ഗോമറിലായിരുന്നു സംഭവം.

ഉറങ്ങുകയായിരുന്ന പെണ്‍കുട്ടിയുടെ ദേഹത്ത് വീടിന്റെ സീലിംഗ് തുളച്ചെത്തിയ വെടിയുണ്ട യേല്‍ക്കു കയായിരുന്നു. ഇവര്‍ താമസിക്കുന്നതിന് മുകളിലത്തെ നിലയില്‍ താമസിക്കുന്ന വ്യക്തിയുടെ തോക്കില്‍ നിന്നുള്ള വെടിയുണ്ടയാണ് അപടകടത്തിന് ഇടയാക്കിയത്. സംഭവത്തെ കുറിച്ച് പൊലീസ് അന്വേഷണം നടത്തുകയാണ്.

നിരണം ഇടപ്പള്ളിപ്പറമ്പില്‍ ബോന്‍മാത്യൂ ബിന്‍സി ദമ്പതികളുടെ മകളാണ് മറിയം സൂസന്‍ മാത്യു. ബി മല്‍, ബേസില്‍ എന്നിവരാണ് സഹോദരങ്ങള്‍. പൊലീസിന്റെ നടപടികള്‍ക്ക് ശേഷം മൃതദേഹം അലബാ മയില്‍ പൊതു ദര്‍ശനത്തിന് വെക്കും. മൃതദേഹം കേരളത്തിലെത്തിക്കാനും ശ്രമം നടക്കുന്നുണ്ട്. നാല് മാസങ്ങള്‍ക്ക് മുമ്പാണ് മറിയം അമേരിക്കയില്‍ എത്തിയത്.

ഒരാഴ്ചക്കിടെ രണ്ടാമത്തെ മലയാളിയാണ് ഇവിടെ വെടിയേറ്റ് മരിക്കുന്നത്. അടുത്തിടെ ഡാലസില്‍ മോഷ ണത്തിനായി എത്തിയ അക്രമിയുടെ വെടിയേറ്റ് ബ്യൂട്ടി സപ്ലൈ സ്റ്റോര്‍ ഉടമയായിരുന്ന സാജന്‍ മാത്യൂസ് എന്ന സജി മരിച്ചു.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

2 weeks ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

3 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.