ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്ന സാഹചര്യത്തില്‍ മുല്ലപ്പെരിയാറിലെ ഒമ്പതു ഷട്ടറുകള്‍ ഉയര്‍ത്തി. അണക്കെട്ടിലെ ജലനിരപ്പ് പരമാവധി സംഭരണശേഷിയായ 142 അടിയിലെത്തി. പുലര്‍ച്ചെ 3.55നാണ് ജലനിരപ്പ് 142 അടിയായത്
കുമളി: ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്ന സാഹചര്യത്തില്‍ മുല്ലപ്പെരിയാറിലെ ഒമ്പതു ഷട്ടറുകള്‍ ഉയ ര്‍ത്തി.അണക്കെട്ടിലെ ജലനിരപ്പ് പരമാവധി സംഭരണശേഷിയായ 142 അടിയിലെത്തി. പുലര്‍ച്ചെ 3.55നാണ് ജലനിരപ്പ് 142 അടിയായത്. ഇതേത്തുടര്‍ന്നാണ് സ്പില്‍വേയിലെ ഒന്‍പത് ഷട്ടറുകള്‍ ഉയര്‍ ത്തിയത്.
അഞ്ചു ഷട്ടറുകള്‍ 60 സെന്റിമീറ്റര്‍ വീതവും നാലെണ്ണം 30 സെന്റിമീറ്റര്‍ വീതവുമാണ് ഉയര്‍ത്തിയത്. 5691.16 ക്യൂസെക്സ് വെള്ളമാണ് പുറത്തേക്ക് ഒഴുക്കുന്നത്. തമിഴ്നാട് ടണല്‍ വഴി 2300 ക്യൂസെക്സ് വെള്ളം കൊണ്ടു പോകുന്നുണ്ട്. നിലവില്‍ അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് 7991.16 ക്യൂസെക്സ് ആണെന്ന് അധികൃതര്‍ വ്യക്തമാക്കി.141.9 അടി വരെയായിരുന്നു ഇന്നലെ രാത്രിയിലെ ജലനിരപ്പ്. 142 അടിയി ലെത്തിയതോടെ തമിഴ്നാട് ഷട്ടറുകള്‍ തുറന്നു.
ചൊവ്വാഴ്ച പുലര്‍ച്ചെ രണ്ടു മണിയോടെയാണ് ഷട്ടറുകള്‍ തുറക്കുന്നത് സംബന്ധിച്ച് അറിയിപ്പ് ജില്ലാ ഭരണകൂടത്തിന് ലഭിക്കുന്നത്. പുലര്‍ച്ചെ മൂന്ന് മണിയോടെ ഷട്ടറുകള്‍ തുറന്നു. കഴിഞ്ഞ ദിവസം പെരിയാര്‍ ടൈഗര്‍ റിസര്‍വില്‍ കനത്ത മഴ പെയ്തിരുന്നു. ഇതിന്റെ ഭാഗമായിട്ടാണ് അണക്കെട്ടിലേക്ക് വലിയ രീതിയില്‍ നീരൊഴുക്കുണ്ടായത്.
മുല്ലപ്പെരിയാറില്‍ നിന്ന് കൂടുതല്‍ ജലം ഒഴുകിയെത്തിയതോടെ പെരിയാര്‍ തീരത്തെ വീടുകളിലടക്കം വെള്ളം കയറി.മഞ്ചുമല ആറ്റോരം ഭാഗത്തെ വീടുകളിലാണ് വെള്ളം കയറിയത്.മുന്നറിയിപ്പ് ജനങ്ങളി ലേക്കെത്തുന്നതിന് മുമ്പേ ഷട്ടറുകള്‍ തുറന്നതില്‍ പെരിയാറിന്റെ തീരത്തുള്ളവര്‍ കടുത്ത പ്രതിഷേധവു മായി രംഗത്തെത്തിയിരുന്നു.
അണക്കെട്ട് തുറന്ന് കൂടുതല്‍ വെള്ളം തുറന്നുവിടുന്ന സാഹചര്യത്തില്‍ പെരിയാറിന്റെ തീരത്തുള്ളവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.പെരിയാറില്‍ ജലനിരപ്പ് ഏതാണ്ട് മൂന്നടിയോളം ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് ജില്ലാ ഭരണകൂടം വ്യക്തമാക്കി.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.