സംസ്ഥാനത്ത് 49 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ്. ഇതോടെ സംസ്ഥാനത്ത് 230 പേര്‍ക്കാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്.
തിരുവനന്തപുരം : സംസ്ഥാനത്ത് 49 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മ ന്ത്രി വീണ ജോര്‍ജ്. ഇതോടെ സംസ്ഥാനത്ത് ആകെ 230 പേര്‍ക്കാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്.
തൃശൂര്‍ 10, കൊല്ലം 8, എറണാകുളം 7, മലപ്പുറം 6, ആലപ്പുഴ, പാലക്കാട് 3 വീതം, കോഴിക്കോട്, കാസര്‍ ഗോ ഡ് 2 വീതം, തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, കണ്ണൂര്‍, വയനാട് ഒന്നു വീതം എന്നിങ്ങ നെയാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. ഇതുകൂടാതെ ഒരു തമിഴ്‌നാട് സ്വദേശിക്കും ഒരു കോയമ്പത്തൂര്‍ സ്വദേശിക്കും ഒമിക്രോണ്‍ സ്ഥിരീകരിച്ചു. ഇതില്‍ 32 പേര്‍ ലോ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും 7 പേര്‍ ഹൈ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും വന്നതാണ്. 10 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ ഒമിക്രോണ്‍ ബാധിച്ചത്.
ലോ റിസ്‌ക് രാജ്യങ്ങളില്‍ നിന്ന് 141 പേരും ഹൈ റിസ്‌ക് രാജ്യങ്ങളില്‍ നിന്ന് 59 പേരും സംസ്ഥാനത്ത് എ ത്തിയിട്ടുണ്ട്. 30 പേര്‍ക്കാണ് ആകെ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.
പനിയും ചുമയും പടരുന്നതില്‍ ആശങ്ക വേണ്ടെന്ന് ആരോഗ്യ വിദഗ്ധര്‍
സംസ്ഥാനത്ത് പനിയും ചുമയും പടരുന്നതില്‍ ആശങ്ക വേണ്ടെന്ന് ആരോഗ്യ വിദഗ്ധര്‍. എന്നി രുന്നാലും ജാഗ്രത കൈവിടരുതെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കി. കോവിഡ് ലക്ഷണങ്ങളു മായി എത്തുന്നവര്‍ പരിശോധനയില്‍ നെഗറ്റീവ് ആണെങ്കിലും ഇവര്‍ക്ക് ചികിത്സ നല്‍കുന്നു ണ്ടെന്നും ആരോഗ്യ വിദഗ്ധര്‍ പറഞ്ഞു. ഇപ്പോഴത്തെ കാലാവസ്ഥയാണ് ഇത്തരം അസുഖങ്ങ ള്‍ക്ക് കാരണം എന്നാണ് വിദഗ്ധര്‍ നല്‍കുന്ന വിശദീകരണം.
രാത്രിയിലെ തണുപ്പും രാവിലെയും ഉച്ചയ്ക്കുമുള്ള കഠിനമായ ചൂടും തമ്മില്‍ അനുപാതമില്ലാത്തതാണ് ഇത്തരത്തില്‍ പനിയും ചുമയും പടര്‍ന്നുപിടിക്കാന്‍ കാരണം. വൈറസ് പടരാന്‍ അനുകൂല കാലാവസ്ഥയാണ് ഇപ്പോള്‍ സംസ്ഥാനത്തുള്ളതെന്നും ആരോഗ്യ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
ഒരാഴ്ചക്കിടെ പനിബാധിതരുടെ എണ്ണം 37453
ഒരാഴ്ചക്കിടെ പനിബാധിതരായവരുടെ എണ്ണം 37,453. 225 പേരെ ആശുപത്രിയില്‍ പ്രവേശിപ്പി ച്ചു. വൈറല്‍ പനി, ചുമ, ജലദോഷം,ശ്വാസതടസ്സം എന്നിവയാണ് പ്രധാന മായും കാണുന്നത്. പ്രായമായവരില്‍ പനി ബാധിച്ചാല്‍ ഉടന്‍ വൈദ്യസഹായം തേടണമെന്ന് ഡോക്ടര്‍മാര്‍ പറയു ന്നു. അല്ലാത്തപക്ഷം ഇവര്‍ക്ക് അണുബാധയുണ്ടാകാന്‍ സാധ്യതയുണ്ടെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.
വായുവിലൂടെ വേഗം പകരുന്ന വൈറസുകളാണ് രോഗബാധയുണ്ടാക്കുന്നത്. മാസ്‌ക് ഉപ യോ ഗത്തില്‍ ജാഗ്രതക്കുറവ് ഇപ്പോള്‍ കാണുന്നുണ്ട്. ആള്‍ക്കൂട്ടമുള്ളപ്പോള്‍ ഒരു കാരണവശാലും മാസ്‌ക് ഒഴിവാക്കരുതെന്നും ആരോഗ്യ വിദഗ്ദര്‍ നിര്‍ദ്ദേശം നല്‍കി.
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
This website uses cookies.