ആഗോള ശ്രദ്ധ നേടിയ ദുബായ് എക്‌സ്‌പോ കോവിഡ് ഭീതികളെയെല്ലാം അതിജീവിച്ച് മുന്നേറുന്നു. മേള തുടങ്ങി മൂന്നു മാസമെത്തിയപ്പോള്‍ സന്ദര്‍ശകരുടെ എണ്ണം 90 ലക്ഷം കടന്നതായി സംഘാടകര്‍ അറിയിച്ചു.
ദുബായ് : കോവിഡ് കാലത്തെ അതിജീവിച്ച് എക്‌സ്‌പോ 2020 ജനപിന്തുണയോടെ മുന്നോട്ട്. ഒക്ടോബറില്‍ ആരംഭിച്ച മേള പാതിവഴി പിന്നിട്ടപ്പോള്‍ സന്ദര്‍ശകരുടെ എണ്ണത്തില്‍ റെക്കോര്‍ഡ് നേട്ടമാണ് കൈവരിച്ചിരിക്കുന്നത്.
ആറു മാസം നീളുന്ന മേളയ്ക്ക് ഇതുവരെ എത്തിയത് 90 ലക്ഷം പേരാണെന്ന് സംഘാടകര്‍ അറിയിച്ചു. ആദ്യ മൂന്നു മാസം കൊണ്ട് 8,956,132 പേരാണ് എക്‌സ്‌പൊയില്‍ എത്തിയത്.
വിവിധ രാഷ്ട്രത്തലവന്‍മാരും മന്ത്രിമാരും നയതന്ത്ര പ്രതിനിധികളും ഉള്‍പ്പടെ ഭരണ രംഗത്തുള്ള 8,902 പേര്‍ എക്‌സ്‌പോ സന്ദര്‍ശിച്ചു.
സീസണ്‍ പാസ് ഉപയോഗിച്ച് എത്തിയവരാണ് എണ്ണം 35 ലക്ഷമാണ്. ആകെ സന്ദര്‍ശകരില്‍ 30 ശതമാനം പേര്‍ യുഎഇയ്ക്ക് പുറത്തു നിന്നും എത്തിയവരാണ്.
ശക്തമായ കോവിഡ് നിയന്ത്രണങ്ങളോടെയാണ് എക്‌സ്‌പോ മേള നടത്തുന്നത്. എക്‌സ്‌പോയില്‍ പങ്കെടുക്കുന്നവരുടേയും സന്ദര്‍ശകരുടേയും സുരക്ഷയ്ക്കാണ് പ്രാഥമിക പരിഗണനയെന്ന് യുഎഇ രാജ്യാന്തര സഹകരണ മന്ത്രിയും എക്‌സ്‌പോയുടെ ഡയറക്ടറല്‍ ജനറലുമായ റീം അല്‍ ഹാഷിമി പറഞ്ഞു.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.