Breaking News

യുഎഇയില്‍ പുതിയ കോവിഡ് രോഗികള്‍ 2,708, വാക്‌സിന്‍ വിതരണം ഊര്‍ജ്ജിതം

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 2,708 പേര്‍ക്ക് കൂടി കോവിഡ് രോഗ ബാധ സ്ഥിരീകരിച്ചു. മരണം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

ബുദാബി  : യുഎഇയില്‍ കോവിഡ് പ്രതിരോധം ഊര്‍ജ്ജിതമാക്കിയെങ്കിലും പുതിയ കോവിഡ് രോഗികളുടെ എണ്ണത്തില്‍ കുറവില്ല. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,708 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. 743 പേര്‍ രോഗമുക്തി നേടി.

അതേസമയം, മരണങ്ങള്‍ ഒന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നത് ആശ്വാസം പകരുന്നുണ്ട്. 2,708 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ ആകെ രോഗികള്‍ 7,74,897 ആയി. രോഗമുക്തി നേടിയവരുടെ എണ്ണം 7,49,254 ആയി. 2170 മരണമാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. നിലവില്‍ കോവിഡ് ബാധിച്ച് ചികിത്സയിലുള്ളവര്‍ 23,473 പേരാണ്.

കോവിഡ് പരിശോധനയും പ്രതിരോധ കുത്തിവെപ്പും രാജ്യത്ത് ഊര്‍ജ്ജിതമായി പുരോഗമിക്കുകയാണ്. മാറിയ പ്രോട്ടോക്കോള്‍ മൂലം പിസിആര്‍ പരിശോധന കേന്ദ്രങ്ങളില്‍ വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്. 4,69,028 പിസിആര്‍ പരിശോധനകളാണ് കഴിഞ്ഞ ദിവസം നടന്നത്. 24 മണിക്കൂറിനുള്ളില്‍ 29,880 പേര്‍ക്ക് കൂടി ബൂസ്റ്റര്‍ ഡോസ് നല്‍കിയതായി ആരോഗ്യ വകുപ്പ് അറിയിച്ചു ഇതോടെ ആകേ ഡോസുകളുടെ എണ്ണം 22,750,991 ആയി.

ശൈത്യകാല അവധിക്ക് നാടുകളില്‍ പോയി മടങ്ങിയെത്തിയ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പടെയുള്ള നിരവധി പേര്‍ കോവിഡ് ടെസ്റ്റുകള്‍ വ്യാപകമായി നടത്തുന്നതിനെ തുടര്‍ന്ന് ഫലം വൈകുന്ന സംഭവവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

3 weeks ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

3 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.