സംസ്ഥാനത്ത് മങ്കിപോക്‌സ് രോഗബാധ സ്ഥിരീകരിച്ചു. വിദേശത്ത് നിന്ന് കൊല്ലം ജില്ല യില്‍ എത്തിയ ആള്‍ക്കാണ് രോഗം. പുനെയിലെ വൈറോളജി വകുപ്പിനയച്ച സാമ്പിള്‍ പോസിറ്റിവായെന്ന് ആരോഗ്യ മന്ത്രി വീണ ജോര്‍ജ് വ്യക്തമാക്കി
തിരുവനന്തപുരം: സംസ്ഥാനത്ത് മങ്കി പോക്‌സ് രോഗബാധ സ്ഥിരീകരിച്ചു. വിദേശത്ത് നിന്ന് കൊല്ലം ജില്ലയില്‍ എത്തിയ ആള്‍ക്കാണ് രോഗം. പുനെയിലെ വൈറോളജി വകുപ്പിനയച്ച സാമ്പിള്‍ പോസിറ്റി വായെന്ന് ആരോഗ്യ മന്ത്രി വീണ ജോര്‍ജ് വ്യക്തമാക്കി. നിലവില്‍ രോഗി തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മന്ത്രി പറഞ്ഞു.
രോഗിയുമായി സമ്പര്‍ക്കം പുലര്‍ത്തിയവരെ കണ്ടെത്തിയതായി ആരോഗ്യ മന്ത്രി വ്യക്തമാക്കി. രോഗിയു ടെ മാതാപിതാക്കള്‍,കാര്‍,ഓട്ടോ ഡ്രൈവര്‍മാര്‍,വിമാനത്തില്‍ ഒപ്പ മുണ്ടായിരുന്ന 11 പേര്‍ എന്നിവരാണ് ഏ റ്റവും അടുത്ത് സമ്പര്‍ക്കം പുലര്‍ത്തിയവര്‍. ഇവരെല്ലാം നിരീക്ഷണത്തിലാണ്.
മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് പടരുന്ന രോഗമാണിത്. രോഗിയുമായി അടുത്ത് സമ്പര്‍ക്കം പുലര്‍ത്തു ന്നവര്‍ക്കാണ് ഇത് പകരുന്നത്. ഫിസിക്കല്‍ കോണ്‍ടാക്ട്, മാസ്‌ക് വെയ്ക്കാതെ അടുത്ത പെരുമാറിയാല്‍ തുട ങ്ങിയ രീതികള്‍ വഴിയാണ് രോഗം പകരുന്നത്. സമ്പര്‍ക്കമുണ്ടായാല്‍ 21 ദിവസത്തിനുള്ളില്‍ ലക്ഷണങ്ങ ള്‍ കാണാമെന്നും ആ രോഗ്യ മന്ത്രി കൂട്ടിച്ചേര്‍ത്തു.
മൂന്ന് ദിവസം മുന്‍പാണ് അദ്ദേഹം യുഎഇയില്‍ നിന്ന് നാട്ടിലേക്ക് എത്തിയത്. അതിനു പിന്നാലെ പനി യും ശരീരത്തില്‍ വസൂരിയുടേതിന് സമാനമായ കുരുക്കളും കാ ണുകയായിരുന്നു. തുടര്‍ന്ന് ആശു പത്രി യില്‍ ചികിത്സ തേടിയ അദ്ദേഹത്തെ ആരോഗ്യവിഭാഗം പ്രത്യേക നിരീക്ഷണത്തിലാക്കി. വിദേശത്ത് അ ദ്ദേഹം അടുത്ത ബന്ധം പുലര്‍ത്തിയ ഒരാളില്‍ കുരങ്ങുപനി സ്ഥിരീകരിച്ചിരുന്നു.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.