Entertainment

ലക്ഷദ്വീപിന്റെ ആത്മാവിനെ ഒപ്പിയെടുത്ത ചിത്രം ; ഐഷാ സുല്‍ത്താനയുടെ ഫ്‌ളഷ് പ്രേക്ഷകരിലേക്ക്

ലക്ഷദ്വീപിന്റെ ആത്മാവിനെ ഒപ്പിയെടുത്ത ഐഷാ സുല്‍ത്താനയുടെ പുതിയ ചിത്രം ഫ്‌ളഷിന്റെ ട്രെയ്‌ലര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടു. പൂര്‍ണമായും ലക്ഷദ്വീപി ല്‍ ചിത്രീകരിച്ച ഫ്‌ളഷ് ഉടന്‍ പ്രേക്ഷകരിലെത്തും. സ്വന്തം നാടിന് വേണ്ടി പോരാടി രാ ജ്യാന്തര ശ്രദ്ധ നേടിയ നടിയും മോഡലും സംവിധായികയുമാണ് ഐഷാ സുല്‍ത്താന

 കൊച്ചി: ലക്ഷദ്വീപിന്റെ ആത്മാവിനെ ഒപ്പിയെടുത്ത ഐഷാസുല്‍ ത്താ നയുടെ പുതിയ ചിത്രം ഫ്‌ളഷിന്റെ ട്രെയ്‌ലര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടു. പൂര്‍ണമായും ലക്ഷദ്വീപില്‍ ചിത്രീകരിച്ച ഫ്‌ളഷ് ഉടന്‍ പ്രേക്ഷകരിലെത്തും. സ്വന്തം നാടിന് വേണ്ടി പോരാടി രാജ്യാന്തര ശ്രദ്ധ നേടിയ നടിയും മോഡലും സംവിധായികയുമാണ് ഐഷാ സുല്‍ത്താ ന. ലക്ഷദ്വീപില്‍ നിന്നുള്ള ആദ്യസംവിധായിക കൂടിയാണ് ഐഷ. ഏ റെ കാത്തിരിപ്പിനൊടുവിലാണ് ഫ്‌ളഷ് പ്രേക്ഷകരിലേക്ക് എത്തുന്നത്. ചിത്രത്തിന്റെ ട്രെയ്‌ലര്‍ ഐഷാ സുല്‍ത്താന ഫെയ്‌സ് ബുക്ക് പേജില്‍ റിലീസ് ചെയ്തു.

ലക്ഷദ്വീപിന്റെ ജീവനും ജീവിതവുമാണ് ഫ്‌ളഷിന്റെ ഇതിവൃത്തം. പ്രകൃ തി സൗന്ദര്യം കൊണ്ട് ലോക പ്രശ സ്തമായ ലക്ഷദ്വീപിന്റെ സൗന്ദര്യം ഫ്‌ള ഷില്‍ ഒപ്പിയെടുത്തിട്ടുണ്ട്. ലക്ഷദ്വീപിന്റെ രാഷ്ട്രീയം, പരിസ്ഥിതി, സംസ്‌ ക്കാരം തുടങ്ങിയവയെല്ലാം ഫ്‌ളഷില്‍ ചിത്രീകരിച്ചിട്ടുണ്ടെന്ന് ഐഷാ സുല്‍ത്താന പറഞ്ഞു. ഏറെ പിന്നോക്കം നില്‍ക്കുന്ന ജന വിഭാഗമാണ് ലക്ഷദ്വീപിലേത്. ഒട്ടേറെ സാമൂഹിക, രാഷ്ട്രീയ പ്രതിസന്ധികള്‍ നേരിടുന്നവരാണ് ലക്ഷ ദ്വീപ് നിവാസികള്‍. ഞാന്‍ ഉള്‍പ്പെടുന്ന സമൂഹത്തിന്റെ ജീവിതമാണ് ഫ്‌ളഷിലൂടെ പ്രേക്ഷകരുമായി പങ്കുവെയ്ക്കുന്നത്. ഞങ്ങളുടെ സമൂഹ ത്തിന്റെ ആശങ്കകള്‍ കൂടി ഈ ചിത്രം പ്രേക്ഷകരുമായി പങ്കു വെയ്ക്കുന്നുണ്ട്- ഐഷ സുല്‍ത്താന പറഞ്ഞു.

പുതുമുഖ താരങ്ങളെയും ദ്വീപ് നിവാസികളെയും ഉള്‍പ്പെടുത്തിയാണ് ഫ്‌ളഷ് ചിത്രീകരിച്ചത്. ഏറെ പുതുമയും പ്രമേയത്തിലെ വ്യത്യസ്തതയും കൊണ്ട് ഒരു ജീവിത ഗന്ധിയായ ചിത്രമാണ് ഫ്‌ളഷ്. അന്താരാഷ്ട്ര വനി താ ചലച്ചിത്ര മേളയില്‍ ഈ മാസം 17ന് ചിത്രം പ്രദര്‍ശിപ്പിക്കുന്നുണ്ട്. നാ യിക പ്രാധാന്യമുള്ള ചിത്രത്തില്‍ മുംബൈ മോഡലായ ഡിമ്പിള്‍ പോള്‍ ആണ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ബീനാ കാസിം നിര്‍ മ്മിച്ചിരിക്കുന്ന ഫ്‌ളഷിന്റെ ക്യാമറ കെ ജെ രതീഷാണ് നിര്‍വഹിച്ചി രി ക്കു ന്നത് . എഡിറ്റിങ് : നൗ ഫല്‍ അബ്ദുള്ള, സംഗീതം: വില്യം ഫ്രാന്‍സിസ്, കൈലാഷ് മേനോന്‍, പിആര്‍ഒ : പി ആര്‍ സുമേരന്‍

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

1 month ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

1 month ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

5 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.