കുവൈറ്റിൽ ബീച്ചുകളിലെ സുരക്ഷാ സമിതി രൂപികരിച്ചു
കുവൈറ്റ്: ബീച്ചുകൾ സൗഹൃദമാക്കുന്നതിനും, സുരക്ഷിതമാക്കുന്നതിനുമായി മുതിർന്ന ഉദ്യോഗസ്ഥരുടെ സമിതി രൂപീകരിക്കാൻ ഫസ്റ്റ് ഡെപ്യൂട്ടി പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ലെഫ്റ്റനന്റ് ജനറൽ ഷെയ്ഖ് അഹമ്മദ് നവാഫ് അൽ അഹമ്മദ് അൽ സബാഹ് തീരുമാനം പുറപ്പെടുവിച്ചു. കുവൈറ്റ് ഫയർഫോഴ്‌സിന്റെ നേതൃത്വത്തിലുള്ള കമ്മിറ്റിയിൽ ആഭ്യന്തര, ആരോഗ്യ, വാണിജ്യ, വ്യവസായ മന്ത്രാലയങ്ങൾ, കുവൈറ്റ് മുനിസിപ്പാലിറ്റി, പരിസ്ഥിതി പബ്ലിക് അതോറിറ്റി, ഫത്വ, നിയമനിർമ്മാണ വകുപ്പ്, ടൂറിസ്റ്റ് എന്റർപ്രൈസസ് എന്നിവിടങ്ങളിൽ നിന്നുള്ള അംഗങ്ങളായിരിക്കും ഉൾപെടുക. പൊതുജനാരോഗ്യം സംരക്ഷിക്കുക, മുങ്ങിമരണങ്ങൾ ഒഴിവാക്കുക എന്നിവയാണ് സമിതി രൂപീകരണത്തിന് പിന്നിലെ ലക്ഷ്യമെന്ന് കുവൈറ്റ് ഫയർഫോഴ്‌സ് പബ്ലിക് റിലേഷൻസ് വകുപ്പ് പത്രക്കുറിപ്പിൽ അറിയിച്ചു.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.