Breaking News

ശൈത്യകാലം: കൊതുക് ശല്യം വര്‍ധിക്കും; ജാഗ്രത വേണമെന്ന് മസ്‌കത്ത് മുനിസിപ്പാലിറ്റി

മസ്‌കത്ത് : തണുപ്പ് ശക്തമായ സാഹചര്യത്തില്‍ വീടുകളും പരിസരവും വൃത്തിയായും സുരക്ഷിതമായും സൂക്ഷിക്കാന്‍ താമസക്കാരോട് ആവശ്യപ്പെട്ട് മസ്‌കത്ത് നഗരസഭ. ഈച്ച, കൊതുക്, എലി തുടങ്ങിയവയുടെ ശല്യം വര്‍ധിക്കാന്‍ സാധ്യതയുള്ളതിനാല്‍ ജഗ്രത പാലിക്കണമെന്നും പ്രതിരോധ നടപടികള്‍ വേഗത്തിലാക്കണമെന്നും നഗരസഭ ആവശ്യപ്പെട്ടു.
തെറ്റായ മാലിന്യ നിര്‍മാര്‍ജനം, മൂടിയില്ലാത്ത ഭക്ഷണം , കെട്ടിക്കിടക്കുന്ന വെള്ളം എന്നിവ തണുപ്പുള്ള മാസങ്ങളില്‍ ഈച്ചകള്‍, കൊതുകുകള്‍, എലികള്‍ എന്നിവയുടെ പ്രവര്‍ത്തനം വര്‍ധിക്കാന്‍ കാരണമാകും. ശരിയായ മാലിന്യ സംസ്‌കരണം കീടങ്ങളെ അകറ്റി നിര്‍ത്താന്‍ സഹായിക്കുമെന്നും നഗരസഭ പ്രസ്താവനയില്‍ പറഞ്ഞു.
എല്ലാ ദിവസവും മാലിന്യം നീക്കം ചെയ്യുകയും കെട്ടിടങ്ങളിലും പരിസരങ്ങളിലും കെട്ടിക്കിടക്കുന്ന വെള്ളം നീക്കം ചെയ്യുക കൊതുകുകളുടെ പ്രജനന കേന്ദ്രങ്ങള്‍ ഇല്ലാതാക്കുകയും വേണം. വായുസഞ്ചാരം മെച്ചപ്പെടുത്തുണം. ജാലകങ്ങള്‍ തുറക്കുന്നത് അകത്ത് വായുവിനെ പുതുക്കുകയും കീടങ്ങളെ തടയുകയും ചെയ്യും. കൊതുകുകള്‍ വരാതിരിക്കാന്‍ ജാലകങ്ങളില്‍ വലകളും സ്‌ക്രീനുകളും ഉപയോഗിക്കണമെന്നും കീടനാശിനി ഉപയോഗിക്കണമെന്നും നഗരസഭ പ്രസ്താവനയില്‍ പറഞ്ഞു.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

2 weeks ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

3 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.