ശബ്ദമലിനീകരണം ഉണ്ടാക്കുന്ന വാഹനങ്ങൾക്കെതിരെ നടപടിയുമായി ദുബായ് പൊലീസ്

ദുബായ് : ശബ്ദമലിനീകരണമുണ്ടാക്കുന്ന വാഹനങ്ങൾക്കെതിരെ ശക്തമായ നടപടിയുമായി ദുബായ് പൊലീസ് . അനധികൃത വാഹന പരിഷ്‌കരണങ്ങൾ കാരണം വലിയ ശബ്ദത്തിനും ശല്യത്തിനും 23 വാഹനങ്ങളും മൂന്ന് മോട്ടർ ബൈക്കുകളും 24 മണിക്കൂറിനുള്ളിൽ അൽ ഖവാനീജ് ഏരിയയിൽ നിന്ന് ദുബായ് പൊലീസ് പിടിച്ചെടുത്തതായി അധികൃതർ അറിയിച്ചു. 
നിയമലംഘകർക്കെതിരെ 24 ട്രാഫിക് പിഴ ചുമത്തിയിട്ടുണ്ടെന്നും പിടിച്ചെടുത്ത വാഹനം വിട്ടുകിട്ടുന്നതിനുള്ള പിഴ 10,000 ദിർഹം വരെയാകുമെന്നും ദുബായ് പൊലീസിലെ ജനറൽ ഡിപാർട്ട്‌മെന്‍റ് ഓഫ് ട്രാഫിക് ഡയറക്ടർ മേജർ ജനറൽ സെയ്ഫ് മുഹൈർ അൽ മസ്‌റൂയി പറഞ്ഞു.എൻജിൻ സ്പീഡ് വർധിപ്പിക്കുകയും ശബ്ദവും ശല്യവും ജനവാസ മേഖലകളിൽ താമസിക്കുന്നവർക്ക് അപകടവും ഉണ്ടാക്കുന്ന സാങ്കേതികവിദ്യകൾ വാഹനങ്ങളിൽ ഘടിപ്പിക്കുന്നതിനെതിരെ അദ്ദേഹം ഡ്രൈവർമാർക്ക് മുന്നറിയിപ്പ് നൽകി. സ്വന്തം ജീവനും മറ്റുള്ളവരുടെ ജീവനും പൊതു സുരക്ഷയും അപകടകരമാക്കുകയും റോഡുകൾക്ക് കേടുപാടുകൾ വരുത്തുകയും ചെയ്യുംവിധം അശ്രദ്ധമായും പരുക്കനായും വാഹനമോടിക്കുന്നതിനെതിരെയും ശക്തമായ നടപടി സ്വീകരിക്കും.
ദുബായ് പൊലീസിന്‍റെ സ്‌മാർട്ട് ആപ്പിൽ ലഭ്യമായ ‘പൊലീസ് ഐ’ അല്ലെങ്കിൽ ‘വി ആർ ഓൾ പൊലീസ്’ സേവനങ്ങൾ വഴിയോ 901 എന്ന നമ്പറിൽ വിളിച്ചോ നിഷേധാത്മകമായ പെരുമാറ്റങ്ങൾ റിപ്പോർട്ട് ചെയ്യാനും  ‘എല്ലാവർക്കും സുരക്ഷിതമായ റോഡ്’ ക്യാംപെയ്നിനെ പിന്തുണയ്ക്കാനും  പൊതുജനങ്ങളോട് അഭ്യർഥിച്ചു.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

2 weeks ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

3 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.