Breaking News

വാഹനം പെട്ടെന്ന് തിരിക്കുമ്പോഴുള്ള അപകടത്തിൽ ഈ വർഷം 32 ജീവനുകൾ പൊലിഞ്ഞിട്ടുണ്ടെന്ന് ദുബായ് പൊലീസ്.

ദുബായ് : ദുബായിൽ വാഹനം പെട്ടെന്ന് തിരിക്കുമ്പോഴുള്ള അപകടത്തിൽ ഈ വർഷം ജനുവരി മുതൽ ഇതു വരെ ആകെ 32 ജീവനുകൾ പൊലിഞ്ഞിട്ടുണ്ടെന്ന് ദുബായ് പൊലീസ്. ഈ ഭയാനകമായ സ്ഥിതിവിവരക്കണക്കുകൾ റോഡ് സുരക്ഷാ അവബോധം വർധിപ്പിക്കേണ്ടതിന്‍റെ ആവശ്യകതയെ എടുത്തുകാണിക്കുന്നുവെന്ന് ദുബായ് പൊലീസ് ട്രാഫിക് ബോധവൽക്കരണ വിഭാഗം മേധാവി സൽമ മുഹമ്മദ് റഷീദ് അൽമറി പറഞ്ഞു. ദുബായിലെ റോഡപകട മരണങ്ങളിൽ പെട്ടെന്നുള്ള ചാഞ്ചാട്ടം പ്രധാന കാരണമാണ്.
ഡ്രൈവർമാരുടെ ആരോഗ്യപ്രശ്നങ്ങൾ, ക്ഷീണം, വാഹനമോടിക്കുമ്പോൾ മൊബൈൽ ഫോണ്‍ ഉപയോഗിക്കൽ, ശ്രദ്ധക്കുറവ് തുടങ്ങിയ പ്രധാന കാരണമാണ് ഇത്തരം അപകടങ്ങൾ സംഭവിക്കുന്നത്. വാഹനമോടിക്കുമ്പോള്‍ മൊബൈൽ ഫോണുകളുടെ ഉപയോഗം പ്രത്യേകിച്ചും ആശങ്കാജനകവും കാരണങ്ങളുടെ പട്ടികയിൽ ഒന്നാമതുമാണെന്നും അവർ പറഞ്ഞു.  ഇതിനെതിരെ ദുബായ് പൊലീസ് നടപടി ശക്തമാക്കിയിട്ടുണ്ട്. മൊബൈൽ ഫോൺ ഉപയോഗം ഉൾപ്പെടെ വിവിധ ട്രാഫിക് ലംഘനങ്ങൾ കണ്ടെത്തുന്നതിന് വിപുലമായ നിരീക്ഷണ സാങ്കേതിക വിദ്യയാണ് ഇപ്പോൾ ഉപയോഗിക്കുന്നത്.
എത്ര മറയ്ക്കാൻ ശ്രമിച്ചാലും മൊബൈൽ ഉപയോഗം കണ്ടെത്തുന്ന ക്യാമറകൾ ഉണ്ട്.  400 ദിർഹം മുതൽ 1,000 ദിർഹം വരെ പിഴയും ഡ്രൈവിങ് ലൈസൻസിൽ നാല് ബ്ലാക്ക് പോയിന്‍റുകളും കൂടാതെ നിയമലംഘകരുടെ വാഹനങ്ങൾ 30 ദിവസത്തേക്ക് കണ്ടുകെട്ടുന്നതുമാണ്. തിരക്കേറിയ ട്രാഫിക്കിൽ ലെയ്‌നുകൾക്കിടയിൽ നീങ്ങുന്നത് ഗുരുതരമായ അപകടങ്ങൾക്ക് കാരണമാകുമെന്ന് മനസ്സിലാക്കേണ്ടത് പ്രധാനമാണ്. ഇത് നിയമപരമായ മാത്രമല്ല, ധാർമികതയുടെയും പ്രശ്‌നമാണെന്ന് അവർ കൂട്ടിച്ചേർത്തു. 
∙ ഒരു വാഹനത്തിൽ 12വിദ്യാർഥികൾ: അപകടത്തിൽ 1 മരണം
 ഓഗസ്റ്റിൽ ദുബായ് ഹൈവേയിൽ വാഹനം മറിഞ്ഞ് ഒരു വിദ്യാർഥി മരിക്കുകയും 11 പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു. ആഘാതം വളരെ രൂക്ഷമായതിനാൽ കാർ ഇരുമ്പ് ബാറിൽ ഇടിച്ച് ഹത്ത-ലഹ്ബാബ് റോഡിനോട് ചേർന്നുള്ള മണൽ പ്രദേശത്തേക്ക് മറിയുകയായിരുന്നു. പരിധിക്കപ്പുറം പേർ യാത്ര ചെയ്ത വാഹനത്തിൽ 12 ഏഷ്യൻ വിദ്യാർഥികളാണ്  ഉണ്ടായിരുന്നതെന്ന് പൊലീസ് വൃത്തങ്ങൾ റിപ്പോർട്ട് ചെയ്തു.

The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

1 month ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

1 month ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

5 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

5 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

5 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

5 months ago

This website uses cookies.