ഝാൻസി: ഉത്തർപ്രദേശിലെ ഝാൻസിയിലുള്ള മഹാറാണി ലക്ഷ്മിഭായ് മെഡിക്കൽ കോളേജിൽ വൻ തീപിടിത്തം. എൻഐസിയു വാർഡിൽ ഉണ്ടായ തീപിടിത്തത്തിൽ 10 നവജാത ശിശുക്കൾ വെന്തുമരിച്ചു. 16 കുഞ്ഞുങ്ങൾക്ക് ഗുരുതരമായി പൊള്ളലേറ്റു.മരണസംഖ്യ ഇനിയും ഉയരുമെന്നാണ് അധികൃതർ നൽകുന്ന വിവരം. 54 നവജാത ശിശുക്കളാണ് തീപിടിത്തം ഉണ്ടാകുമ്പോൾ വാർഡിൽ ഉണ്ടായിരുന്നത്. ഇന്നലെ രാത്രി പത്തരയോടെയാണ് വാർഡിൽ തീപിടിത്തമുണ്ടായത്. ഉടൻ തന്നെ അവിടെയുണ്ടായിരുന്ന ഡോക്ടർമാരും മറ്റ് ഹോസ്പിറ്റൽ അധികൃതരും കൂടി രക്ഷാപ്രവർത്തനം ആരംഭിക്കുകയായിരുന്നു. ശേഷം ഫയർഫോഴ്‌സ് എത്തി തീയണയ്ക്കാനുള്ള ശ്രമം തുടങ്ങി. ഇപ്പോഴും ആറ് ഫയർഫോഴ്‌സ് സംഘങ്ങൾ അവിടെ തുടരുന്നുവെന്നാണ് ലഭിക്കുന്ന വിവരം.37 കുട്ടികളെ സുരക്ഷിതമായി മാറ്റിയിട്ടുണ്ടെന്നും അധികൃതർ പറഞ്ഞു. കനത്ത പുകയ്ക്കിടയിൽ നിന്നും കുട്ടികളെ രക്ഷികുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. സംഭവത്തിൽ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അനുശോചനം അറിയിച്ചു. ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്നാണ് നിഗമനം. അപകടം അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ സമിതിയെയും നിയോഗിച്ചിട്ടുണ്ട്. ഉന്നതതല അന്വേഷണവും ഉത്തർപ്രദേശ് സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.