Kerala

വയനാട്ടില്‍ ഒഴുക്കില്‍പ്പെട്ട യുവാവ് മരിച്ചു; ചെളിയില്‍ ആഴ്ന്ന നിലയില്‍ മൃതദേഹം

പാമ്പുംകുനി കോളനിയിലെ വിനോദിന്റെ മൃതദേഹമാണ് ഇന്ന് വൈകീട്ടോ ടെയാണ് കണ്ടെത്തി യത്. മഴ കനത്തു പെയ്തതിനെ തുടര്‍ന്ന് ഇന്നലെ രാത്രിയാണ് നെന്മേനി മാടക്കരയില്‍ വലിയവട്ടം തോട്ടില്‍ വിനോദ് ഒഴുക്കില്‍പ്പെട്ടത്

കല്‍പ്പറ്റ: വയനാട്ടില്‍ ഇന്നലെ രാത്രി ഒഴുക്കില്‍പ്പെട്ട യുവാവിന്റെ മൃതദേഹം കണ്ടെത്തി. പാമ്പുംകുനി കോളനിയിലെ വിനോദ് (30) ന്റെ മൃതദേഹമാണ് ഇന്ന് വൈകീട്ടോ ടെയാണ് കണ്ടെത്തിയത്. മഴ കനത്തു പെയ്തതിനെ തുടര്‍ന്ന് ഇന്നലെ രാത്രിയാണ് നെന്മേനി മാടക്കരയില്‍ വലിയവട്ടം തോട്ടില്‍ വിനോദ് ഒഴുക്കി ല്‍പ്പെട്ടത്.

കനത്ത മഴയെ തുടര്‍ന്ന് തോട് കരകവിഞ്ഞിരുന്നു. വിനോദ് തോട്ടിലെ കുത്താഴുക്കില്‍പ്പെടുകയാ യിരു ന്നു. നാട്ടുകാര്‍ വിവരം നല്‍കിയതിനെ തുടര്‍ന്ന് ബത്തേരി, കല്‍പ്പറ്റ അഗ്നിശമന സേനാംഗങ്ങളെത്തി തിരച്ചില്‍ നടത്തിയെങ്കിലും ആളെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. ഇന്ന് വൈകീട്ടോടെ അപകട സ്ഥ ലത്ത് നിന്നു 30 മീറ്ററോളം മാറി ചെളിയില്‍ ആഴ്ന്നു പോയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.

കടുത്ത തണുപ്പും പ്രതികൂല കാലവസ്ഥയും അവഗണിച്ചായിരുന്നു രക്ഷപ്രവര്‍ത്തനം. വിനോദ് ഒഴുക്കില്‍പ്പെട്ടതായി കുടുംബം പൊലീസിനെ അറിയിച്ചിരുന്നു. എവിടെയെങ്കില്‍ പിടിച്ചു കയറി രക്ഷപ്പെട്ടിരിക്കാമെന്ന പ്രതീക്ഷയിലായിരുന്നു കുടുംബാംഗങ്ങളും നാട്ടുകാരും. എന്നാല്‍ ദുരന്ത വാര്‍ത്തയാണ് വൈകീട്ടോടെ എത്തിയത്.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

1 month ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

1 month ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

5 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.