അയിലൂര്‍ കാരക്കാട്ടുപറമ്പ് സ്വദേശികളായ റഹ്‌മാനും,സജിതയുമാണ് സ്‌പെഷല്‍ മാരേജ് ആ ക്ട് പ്രകാ രം വിവാഹിതരായത്. സെപ്റ്റംബര്‍ 15 നാണ് ഇരുവരും വിവാഹിതരാകുന്നതിനായി നെന്മാറ സബ്ബ് രജി സ്ട്രാര്‍ മുന്‍പാകെ അപേക്ഷ സമര്‍പ്പിച്ചത്. അപേക്ഷയില്‍ ആക്ഷേപങ്ങ ളൊന്നും ലഭി ക്കാത്തതിനാല്‍ ഇരുവര്‍ക്കും നെന്മാറ സബ്ബ് രജിസ്ട്രാര്‍ കെ അജയകുമാര്‍ വ്യാഴാഴ്ച വിവാഹ സര്‍ട്ടിഫിക്കറ്റ് അനുവദിച്ചു
പാലക്കാട്: പത്ത് വര്‍ഷം നീണ്ട അവിശ്വസനീയ പ്രണയത്തിനും ഒറ്റ മുറിയിലെ ആരുമറിയാതെയുള്ള ജീവിതത്തിനും വിരാമമിട്ട് പുറത്തു വന്ന റഹ്‌മാനും സജിതയും നിയമപരമായി വിവാഹിതരായി. അ യിലൂര്‍ കാരക്കാട്ടുപറമ്പ് സ്വദേശികളായ റഹ്‌മാനും,സജിതയുമാണ് സ്‌പെഷല്‍ മാരേജ് ആക്ട് പ്രകാരം വിവാഹിതരായത്.
സെപ്റ്റംബര്‍ 15 നാണ് ഇരുവരും വിവാഹിതരാകുന്നതിനായി നെന്മാറ സബ്ബ് രജിസ്ട്രാര്‍ മുന്‍പാകെ അ പേക്ഷ സമര്‍പ്പിച്ചത്. അപേക്ഷയില്‍ ആക്ഷേപങ്ങളൊന്നും ലഭി ക്കാത്തതിനാല്‍ ഇരുവര്‍ക്കും നെന്മാറ സബ്ബ് രജിസ്ട്രാര്‍ കെ അജയകുമാര്‍ വ്യാഴാഴ്ച വിവാഹ സര്‍ട്ടിഫിക്കറ്റ് അനുവദിച്ചു. സബ്ബ് രജിസ്ട്രാര്‍ ഓഫീസില്‍ വെച്ച് നടന്ന ചടങ്ങില്‍ കെ ബാബു എംഎല്‍എ ഇരുവര്‍ക്കും വിവാഹ സര്‍ട്ടിഫക്കറ്റ് കൈ മാറി.
പുരോഗമന കലാ സാഹിത്യ സംഘം കൊല്ലങ്കോട് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് കഴിഞ്ഞ ഏഴ് മാസമായി ഒരുമിച്ച് കഴിഞ്ഞു വന്ന ഇരുവര്‍ക്കും വിവാഹതിരാകുന്നതിനുള്ള നടപടികള്‍ ഒരുങ്ങിയത്. രജിസ്‌ട്രേഷന്‍ തുക പുരോഗമന കലാ സാഹിത്യ സംഘം കൊല്ലങ്കോട് മേഖല കമ്മിറ്റിയാണ് നല്‍കിയത്. അപേക്ഷ നല്‍കി ഒരു മാസം പൂര്‍ത്തിയായതോടെ വിവാഹം രജിസ്റ്റര്‍ ചെയ്ത് സര്‍ട്ടിഫിക്കറ്റ് നല്‍കുക യായിരുന്നു.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.