Breaking News

റിക്രൂട്ട്മെന്‍റ് നിയമം കർശനമാക്കി സൗദി

റിയാദ് : തൊഴിൽ സേവന കമ്പനികളെ നിയന്ത്രിക്കുന്നതിനായി റിക്രൂട്ട്മെന്‍റ് നിയമം കർശനമാക്കി സൗദി അറേബ്യ . വൻകിട കമ്പനികൾ ഒരു കോടി റിയാൽ ബാങ്ക് ഗാരന്‍റി നൽകണമെന്നും 10 വർഷത്തെ ലൈസൻസ് നേടുന്നതിന് 10 കോടി റിയാൽ മൂലധനം നിലനിർത്തണമെന്നുമാണ് പുതിയ നിബന്ധന.ഇടത്തരം സ്ഥാപനങ്ങൾ 50 ലക്ഷം റിയാൽ ബാങ്ക് ഗാരന്‍റി നൽകണം. 5 വർഷത്തെ ലൈസൻസിന് 5 കോടി റിയാൽ മൂലധനം ഉണ്ടായിരിക്കണം. ചെറുകിട റിക്രൂട്ട്മെന്‍റ് സ്ഥാപനങ്ങൾക്ക് 20 ലക്ഷം റിയാൽ ആണ് ബാങ്ക് ഗാരന്‍റി. ഈ വിഭാഗം സ്ഥാപനങ്ങൾക്ക് 50 ലക്ഷം റിയാൽ മൂലധനം ഉണ്ടായിരിക്കണം. നിലവിലെ റിക്രൂട്ട്മെന്‍റ് കമ്പനികൾക്ക് ഈ വിഭാഗങ്ങളിലേക്ക് മാറാൻ രണ്ട് വർഷത്തെ സാവകാശം നൽകിയിട്ടുണ്ട്.
റിക്രൂട്ടിങ് കമ്പനികൾ പൂർണമായും സൗദി പൗരന്മാരുടെ ഉടമസ്ഥതയിലുള്ള ജോയിന്‍റ് സ്റ്റോക്ക് കമ്പനികളായിരിക്കണം. എന്നാൽ കമ്പനി നിയമം അനുസരിച്ച് മാനദണ്ഡങ്ങൾ പാലിക്കുന്ന വിദേശ നിക്ഷേപകർക്കും ലൈസൻസ് ലഭിക്കും. കമ്പനിയുടെ വലുപ്പം, സ്വഭാവം, പ്രവർത്തനങ്ങൾ എന്നിവ വിലയിരുത്തിയാകും തീരുമാനം. തൊഴിൽ വിപണിയുടെ ആവശ്യകത, വീസ അപേക്ഷകളുടെ വർധന, പരാതി, കരാർ പൂർത്തീകരണത്തിലെ കാലതാമസം എന്നിവ അനുസരിച്ച് ബാങ്ക് ഗാരന്‍റി വർധിപ്പിച്ചേക്കാം.
റിക്രൂട്ട്മെന്‍റ് ചെലവുകൾ വെളിപ്പെടുത്തണമെന്നും റിക്രൂട്ട് ചെയ്ത തൊഴിലാളികൾ സംസാരിക്കുന്ന ഭാഷകളിൽ പ്രാവീണ്യമുള്ള ഉദ്യോഗസ്ഥരെ നിയമിക്കണമെന്നും പുതിയ നിയമത്തിലുണ്ട്.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

1 week ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

2 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

3 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

7 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

7 months ago

This website uses cookies.