മസ്കത്ത് : ഒമാൻ ദേശീയ ദിനം ഇനി മുതൽ നവംബർ 20ന് ആഘോഷിക്കുമെന്ന് സുൽത്താൻ ഹൈതം ബിൻ താരിക് പ്രഖ്യാപിച്ചു. സ്ഥാനാരോഹണ ദിനത്തിൽ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. 1744 മുതൽ ഇമാം സയ്യിദ് അഹമ്മദ് ബിൻ സയ്യിദ് അൽ ബുസൈദിയുടെ കൈകളാൽ ഈ രാജ്യത്തെ സേവിക്കാൻ അൽ ബുസൈദി കുടുംബം നിയോഗിക്കപ്പെട്ട ദിവസമാണിതെന്ന് സുൽത്താൻ പറഞ്ഞു.
ദേശത്തിന്‍റെ പരമാധികാരത്തിനും പൗരൻമാരുടെ സ്വാതന്ത്ര്യത്തിനും അന്തസ്സിനും വേണ്ടി പോരാടുകയും വലിയ ത്യാഗങ്ങൾക്ക് നേതൃത്വം നൽകുകയും ചെയ്ത വ്യക്തിയായിരുന്നു അദ്ദേഹം. ഒരു ലക്ഷത്തിലധികം പൗരൻമാർക്ക് പ്രയോജനം ലഭിക്കുന്ന 178 ദശലക്ഷം റിയാലിന്‍റെ ഗ്രാൻഡ് സുൽത്താൻ പ്രഖ്യാപിച്ചു. 1,700ൽ അധികം കുടുംബങ്ങളെ ഉൾക്കൊള്ളുന്ന ഭവന സഹായ പദ്ധതിക്കുള്ള സാമ്പത്തിക വിഹിതം 15 ദശലക്ഷം റിയാലാക്കി ഉയർത്തുകയും ചെയ്തു. ഈ വർഷവും സാമൂഹിക സുരക്ഷാ പെൻഷനുകൾ നൽകുന്നത് തുടരും. ഇതോടൊപ്പം 2025ൽ പൗരൻമാർക്ക് സാമൂഹിക, ഇൻഷുറൻസ് വ്യാപിപ്പിക്കും. 350 റിയാലിൽ താഴെ പെൻഷൻ ഉള്ളവർക്ക് തുക വർധിപ്പിക്കാനും ലക്ഷ്യമിടുന്നു.
ബന്ധപ്പെട്ട അധികാരികൾ പ്രഖ്യാപിച്ച ചട്ടങ്ങൾ അനുസരിച്ച് വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നവരെ സഹായിക്കുന്നതിന് എല്ലാ ഗവർണറേറ്റുകളിലും വിവാഹ ഫണ്ടുകൾ സ്ഥാപിക്കുമെന്നും സുൽത്താൻ പ്രഖ്യാപിച്ചു. ഇതിനായി ഓരോ ഗവർണറേറ്റുകളിലേക്കും ഒരു ദശലക്ഷം റിയാൽ വീതം ആകെ 11 ദശലക്ഷം റിയാൽ നീക്കിവെക്കുമെന്നും സുൽത്താൻ തന്‍റെ പ്രസംഗത്തിൽ പറഞ്ഞു.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.