ദുബായ് : സ്വദേശികൾക്ക് തൊഴിൽ നൽകിയ സ്വകാര്യ കമ്പനികളുടെ എണ്ണം 27,000 ആയി ഉയർന്നെന്ന് മാനവവിഭവശേഷി സ്വദേശിവത്കരണ മന്ത്രാലയം. 1.31 ലക്ഷം സ്വദേശികളാണ് ഈ കമ്പനികളിൽ ജോലി ചെയ്യുന്നത്. രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന സ്വദേശിവത്കരണമാണ് പുരോഗമിക്കുന്നത്. 2023ൽ 19,000 കമ്പനികളാണ് സ്വദേശികളെ ജോലിക്കെടുത്തതെങ്കിൽ ഒരു വർഷത്തിനകം 27000 ആയി ഉയർന്നു. സ്വദേശികൾക്ക് തൊഴിൽ പരിശീലനവും നിയമനവും നൽകുന്ന സർക്കാർ സംവിധാനമായ ‘നാഫിസ് ‘ വഴി വനിതകളടക്കം 95,000 പേരെ വിവിധ തസ്തികകളിൽ നിയമിച്ചു. നിയമനം ഊർജിതമാക്കാൻ പ്രമുഖ കമ്പനികളുമായി നാഫിസ് ധാരണയുണ്ടാക്കി.
2022ൽ നാഫിസ് കൗൺസിൽ നിലവിൽ വരും മുൻപ് 36,970 സ്വദേശികൾ മാത്രമാണ് സ്വകാര്യ മേഖലയിൽ ഉണ്ടായിരുന്നത്. പ്രത്യേക ആനുകൂല്യങ്ങൾ നൽകിയാണ് കമ്പനികളെ സ്വദേശിവത്കരണത്തിന് പ്രാപ്തമാക്കുന്നത്. വ്യാജ നിയമനം നൽകി ആനുകൂല്യങ്ങൾ തരപ്പെടുത്താൻ ശ്രമിച്ചാൽ കർശന നടപടികൾ നേരിടേണ്ടി വരും.2000 കമ്പനികൾ ഇതിനകം വ്യാജ നിയമന കേസിൽ പിടിക്കപ്പെട്ടിട്ടുണ്ട്. 3125 സ്വദേശികളെ നിയമിച്ചതായി രേഖയുണ്ടാക്കിയാണ് ഈ കമ്പനികൾ മന്ത്രാലയത്തെ തെറ്റിദ്ധരിപ്പിച്ചത്.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.