മസ്കത്ത് : റമസാനിൽ ഒമാനിലെ തൊഴിൽ സമയം കുറച്ചു. സർക്കാർ, സ്വകാര്യ മേഖലകളിൽ പുതിയ തൊഴിൽ സമയം പ്രാബല്യത്തിൽ വന്നു. സർക്കാർ മേഖലയിൽ ‘ഫ്ലെക്സിബിൾ’ രീതിയും സ്വകാര്യ മേഖലയിൽ ആറ് മണിക്കൂറുമാണ് തൊഴിൽ സമയം.സർക്കാർ ജീവനക്കാർക്ക് രാവിലെ 9 മുതൽ ഉച്ചയ്ക്ക് 2 വരെയാണ് ഔദ്യോഗിക പ്രവൃത്തി സമയം. എന്നാൽ, സ്ഥാപന മേധാവികൾക്ക് രാവിലെ 7 മുതൽ ഉച്ചയ്ക്ക് 12 വരെ, 8 മുതൽ 1 വരെ, 9 മുതൽ 2 വരെ, 10 മുതൽ 3 വരെ എന്നിങ്ങനെയുള്ള സമയക്രമം തീരുമാനിക്കാവുന്നതാണ്.
സ്വകാര്യ മേഖലയിലെ മുസ്‌ലിം ജീവനക്കാർക്ക് ദിവസവും ആറ് മണിക്കൂറാണ് ജോലി സമയം. ആഴ്ചയിൽ 30 മണിക്കൂറിൽ കൂടരുതെന്നും തൊഴിൽ മന്ത്രാലയം നിർദ്ദേശിച്ചു. സ്ഥാപനത്തിന്റെ പ്രവർത്തനത്തെ ബാധിക്കാത്ത രീതിയിൽ വർക്ക് ഫ്രം ഹോം രീതിയും അനുവദിച്ചിട്ടുണ്ട്. എന്നാൽ, ഹാജർ 50%ൽ കുറയരുത്.റമസാനിലെ ആചാരങ്ങൾ കണക്കിലെടുത്ത് ജീവനക്കാർക്ക് സൗകര്യപ്രദമായ രീതിയിലാണ് ക്രമീകരണം.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.