Breaking News

ഒമാനിലെ ആദ്യ ഗ്രീൻ ഹൈഡ്രജൻ ഇന്ധന സ്റ്റേഷൻ മസ്‌കത്തിൽ

മസ്‌കത്ത് : ഒമാനിലെ ആദ്യ ഗ്രീൻ ഹൈഡ്രജൻ ഇന്ധന സ്റ്റേഷൻ മസ്‌കത്ത് രാജ്യാന്തര വിമാനത്താവളത്തിന് സമീപം ആരംഭിച്ചു. ഷെൽ ഒമാനാണ് പദ്ധതിയുടെ നടത്തിപ്പുകാർ. സുസ്ഥിര ഗതാഗതത്തിനായുള്ള രാജ്യത്തിന്റെ മുന്നേറ്റത്തിലെ സുപ്രധാന ചുവടുവെപ്പാണിതെന്ന് ഷെൽ ഒമാൻ അറിയിച്ചു.ദിവസവും 130 കിലോഗ്രാം വരെ ഹൈഡ്രജൻ ഇന്ധനം ഉത്പാദിപ്പിക്കാൻ ശേഷിയുള്ള ഇവിടെ ഇലക്ട്രിക് വാഹനങ്ങൾക്കുള്ള ഫാസ്റ്റ് ചാർജിങ് സൗകര്യവും പരമ്പരാഗത ഇന്ധന സംവിധാനവുമുണ്ട്. ഹൈഡ്രജൻ വാഹനങ്ങൾ ദേശീയ ഗതാഗത കമ്പനിയായ മുവാസലാത്ത് നിരത്തിലിറക്കി. ഒമാനിൽ എമിഷൻ-ഫ്രീ ഗതാഗത സേവനങ്ങൾ ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് ഈ നീക്കം. ഭാവിയിൽ കൂടുതൽ ഹൈഡ്രജൻ വാഹനങ്ങൾ നിരത്തുകളിൽ ഉണ്ടാകും.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

1 month ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

1 month ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

5 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.