അബുദാബി : യാസ് ഐലൻഡിൽ യാസ് ഏക്കേഴ്സിൽ പുതിയ ലുലു എക്സ്പ്രസ് സ്റ്റോർ തുറന്നു. അബുദാബിയിലെ 41–ാമത്തെയും യുഎഇയിലെ 107–ാമത്തെയും സ്റ്റോറാണ് യാസ് ഐലൻഡിലേത്. ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലിയുടെ സാന്നിധ്യത്തിൽ അൽ ഷഹാമ മുനിസിപ്പൽ സബ് സെന്റർ ഡയറക്ടർ ഹുമൈദ് റാഷിദ് അൽ ദാരെ ലുലു എക്സ്പ്രസ് സ്റ്റോറിന്റെ ഉദ്ഘാടനം നിർവഹിച്ചു.
260 സ്ക്വയർ മീറ്ററിലുള്ള എക്സ്പ്രസ് സ്റ്റോറിൽ ദൈനംദിന ഉൽപന്നങ്ങളുടെ വിപുലമായ ശേഖരമാണ് ഒരുക്കിയിരിക്കുന്നത്. ഗ്രോസറി, ഫ്രഷ് ഫുഡ്, ബേക്കറി, റെഡി ടു ഈറ്റ് ശ്രേണിയിലുള്ള വൈവിധ്യമാർന്ന ഉൽപന്നങ്ങളാണ് ലുലു എക്സ്പ്രസ് സ്റ്റോറിലുള്ളത്. മത്സ്യം-ഇറച്ചി ഉൽപന്നങ്ങളുടെ പ്രത്യേക സ്റ്റാളുകളും സജ്ജീകരിച്ചുണ്ട്.
ഷോപ്പിങ് സുഗമമാക്കാൻ ഫാസ്റ്റ് ചെക്ക് ഔട്ട് സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. മൂന്ന് വർഷത്തിനകം കൂടുതൽ സ്റ്റോറുകളെന്ന ഐപിഒ പ്രഖ്യാപനത്തിന്റെ കൂടി ഭാഗമായാണ് യുഎഇയിൽ ലുലു സാന്നിധ്യം വിപുലീകരിക്കുന്നത്.
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
This website uses cookies.