ദോഹ : റിയൽ എസ്റ്റേറ്റ് രംഗത്ത് ഓൺലൈൻ വഴി നടക്കുന്ന തട്ടിപ്പുകൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ഖത്തർ ആഭ്യന്തര മന്ത്രാലയം. കെട്ടിട വാടകയുമായി ബന്ധപെട്ട് ഓൺലൈനിൽ പ്രചരിക്കുന്ന വഞ്ചനാപരമായ പരസ്യങ്ങളിൽ ആളുകൾ വീഴരുതെന്നും ആഭ്യന്തര മന്ത്രാലയം പൊതുജങ്ങൾക്ക് പൊതു മുന്നറിയിപ്പ് നൽകി.
റെസിഡൻഷ്യൽ പ്രോപ്പർട്ടികളും വിനോദ സൗകര്യങ്ങളും കുറഞ്ഞ വിലയിൽ ഓഫർ ചെയ്യുന്ന നിരവധി പരസ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ഇങ്ങനെ കാണുന്ന ഏതെങ്കിലും ഇടപാടുകളുമായി മുന്നോട്ട് പോകുന്നതിന് അതിന്റെ വിശ്വാസത ഉറപ്പ് വരുത്തണം. വാടകയുമായി ബന്ധപെട്ട് ഓൺലൈനിൽ കാണുന്ന ഓഫറുകളുടെ നിയമസാധ്യത പരിശോധിക്കാനും മന്ത്രാലയം അഭ്യർഥിച്ചു. സംശയാസ്പദമായി തോന്നിയേക്കാവുന്ന ഓൺലൈൻ പരസ്യങ്ങൾ ശ്രദ്ധയിൽപെട്ടാൽ അത് ആഭ്യന്തര മന്ത്രാലയത്തിൽ റിപ്പോർട്ട് ചെയ്യണം.
ഇത് ആഭ്യന്തര മന്ത്രാലയത്തിൽ റിപ്പോർട്ട് ചെയ്യുന്നതിന് താമസക്കാർക്ക് മെട്രാഷ് ആപ്പ് വഴിയോ cccc@moi.gov.qa എന്ന വിലാസത്തിൽ ഇക്കണോമിക് ആൻ്റ് സൈബർ ക്രൈം കോംബാറ്റിംഗ് ഡിപ്പാർട്ട്‌മെൻ്റിന് ഇമെയിൽ വഴിയോ റിപ്പോർട്ട് ചെയ്യാം
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.