Qatar

മഹാമാരിയില്‍ എയര്‍ലൈനുകള്‍ പ്രതിസന്ധിയില്‍ ; ആശങ്ക പ്രകടിപ്പിച്ച് ഖത്തര്‍ എയര്‍വേയ്‌സ് സി ഇ ഒ

കോവിഡ് പ്രതിസന്ധി അവസാനിക്കുമ്പോഴേക്കും നിരവധി എയര്‍ലൈനുകളുടെ പ്രവര്‍ത്തനം നിലയ്ക്കുമെന്ന് ഖത്തര്‍ എയര്‍വേയ്‌സ് സി ഇ ഒ അക്ബര്‍ അല്‍ ബാകര്‍

ദോഹ : കോവിഡ് മഹാമാരി ആഗോളതലത്തില്‍ എയര്‍ലൈന്‍ കമ്പനികളെ സാരമായി ബാധി ക്കുന്നുണ്ടെന്ന് ഖത്തര്‍ എയര്‍വേയ്‌സ് സി ഇ ഒ അക്ബര്‍ അല്‍ ബാകര്‍. കോവിഡ് പ്രതിസന്ധി അവസാനിക്കുമ്പോഴേക്കും നിരവധി എയര്‍ലൈനുകളുടെ പ്രവര്‍ത്തനം നിലയ്ക്കുമെന്നും ഇദ്ദേഹം പറയുന്നു. സി എന്‍ എന്നിന് നല്‍കിയ അഭിമുഖത്തിലാണ് പ്രതികരണം.

‘ഈ മഹാമാരി അവസാനിക്കുമ്പാഴേക്കും കുറച്ച് എയര്‍ലൈനുകള്‍ മാത്രമേ ശക്തമായി പ്രവര്‍ ത്തിക്കൂ. ബാക്കിയുള്ളവ താഴേക്ക് പോവും. ഇത് തുടര്‍ന്നുകൊണ്ടേയിരിക്കും. കാരണം ഇതിന്റെ ഏറ്റവും മോശമായ അവസ്ഥ നമ്മളിതുവരെ കണ്ടിട്ടില്ല,’ അക്ബര്‍ അല്‍ ബകര്‍ പറഞ്ഞു.

അന്താരാഷ്ട്ര തലത്തില്‍ സാമ്പത്തിക രംഗം ശക്തമായി തിരിച്ചു വരുന്നതിന് എയര്‍ലൈനുകളുടെ തിരിച്ചു വരവ് പ്രധാനമാണെന്നും അദ്ദേഹം പറഞ്ഞു. കോവിഡ് രണ്ടാം തരംഗം രാജ്യങ്ങളെ കാര്യ മായി ബാധിക്കുന്നുണ്ടെന്നും അതോടൊപ്പം തന്നെ സുരക്ഷയിലുള്ള ആശങ്ക കാരണം യാത്രയ് ക്ക് അനുമതിയുള്ള രാജ്യങ്ങളില്‍ നിന്നു പോലും ഇപ്പോള്‍ ആളുകള്‍ യാത്രകളോട് മുഖം തിരിക്കുന്ന തും ഏവിയേഷന്‍ മേഖലയെ ബാധിക്കുമെന്നും ഇദ്ദേഹം പറഞ്ഞു.

 

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

2 weeks ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

3 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.