മസ്‌കത്ത് : മസ്‌കത്ത് രാജ്യാന്തര പുസ്തക മേളയില്‍ 34 രാഷ്ട്രങ്ങളില്‍ നിന്നുള്ള പ്രസാധകരുടെ സാന്നിധ്യമുണ്ടാകുമെന്ന് ഇന്‍ഫര്‍മേഷന്‍ മന്ത്രാലയം വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. 29ാമത് എഡിഷന്‍ പുസ്തക മേള ഒമാന്‍ കണ്‍വന്‍ഷന്‍ ആൻഡ് എക്‌സിബിഷന്‍ സെന്ററില്‍ ഏപ്രില്‍ 24ന് ആരംഭിക്കും. മെയ് മൂന്ന് വരെ തുടരും.സുല്‍ത്താന്‍ ഖാബൂസ് യൂണിവേഴ്‌സിറ്റി പ്രസിഡന്റ് ഡോ. ഫഹദ് ബിന്‍ അല്‍ ജുലന്ദ അല്‍ സഈദിന്റെ കാര്‍മികത്വത്തില്‍ ഉദ്ഘാടന ചടങ്ങുകള്‍ നടക്കുമെന്നും ഇന്‍ഫര്‍മേഷന്‍ മന്ത്രാലയം അണ്ടര്‍ സെക്രട്ടറി പറഞ്ഞു.
674 പ്രസാധകരുടെ 681,041 വിഷയങ്ങളിലെ പുസ്തകങ്ങള്‍ മേളയിലുണ്ടാകും . ഇതില്‍ 213,610 പുസ്തകങ്ങള്‍ വിദേശ പ്രസാധകരുടെതാണ്. 467,413 അറബിക് പുസ്തകങ്ങളും 52,205 പുതിയ കൃതികളും 27,464 ഒമാനി പുസ്തകങ്ങളും മേളയെ സമ്പന്നമാക്കും. 34 രാഷ്ട്രങ്ങളിൽ നിന്നുള്ള പ്രസാധകരുടെ 1,141 പ്രദര്‍ശനങ്ങള്‍ അരങ്ങേറും. കുട്ടികള്‍ക്കായി 155 പ്രത്യേക പരിപാടികളാണ് ഒരുക്കിയിട്ടുള്ളത്. ഇതിന് പുറമെ പുസ്തകോത്സവത്തിലെത്തുന്ന മുഴുവന്‍ ആളുകളെയും പങ്കാളികളാക്കി 211 സാംസ്‌കാരിക പരിപാടികളും അരങ്ങേറുമെന്നും മന്ത്രാലയം അധികൃതര്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു.
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.