കുവൈത്ത് സിറ്റി: സിവിൽ ഏവിയേഷൻ മേഖലയുടെ വികസനത്തിന് പൂർണ പിന്തുണ പ്രഖ്യാപിച്ച് കുവൈത്ത്. സിവിൽ ഏവിയേഷൻ മേഖലയുടെ വികസനം ലക്ഷ്യമിട്ടുള്ള അന്താരാഷ്ട്ര ശ്രമങ്ങളെ പിന്തുണക്കുന്നതിനും ഇതിനായുള്ള സംഘടനകളുമായുള്ള സഹകരണം വർധിപ്പിക്കുന്നതിനുമുള്ള പ്രതിബദ്ധത ആക്ടിങ് പ്രധാനമന്ത്രി ശൈഖ് ഫഹദ് യൂസഫ് സൗദ് അസ്സബാഹ് വ്യക്തമാക്കി.ഇന്റർനാഷനൽ സിവിൽ ഏവിയേഷൻ ഓർഗനൈസേഷൻ (ഐ.സി.എ.ഒ) പ്രസിഡന്റ് സാൽവറ്റോർ സിയാച്ചിറ്റാനോ, റീജനൽ ഡയറക്ടർ മുഹമ്മദ് അബൂബക്കർ അബ്ദുള്ള ഫരിയ എന്നിവരുമായി ബയാൻ പാലസിൽ നടന്ന കൂടിക്കാഴ്ചക്കിടെയാണ് ആക്ടിങ് പ്രധാനമന്ത്രിയുടെ പരാമർശം. ആക്ടിങ് പ്രതിരോധ മന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് അബ്ദുല്ല അലി അബ്ദുല്ല അസ്സബാഹ്, ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡി.ജി.സി.എ) മേധാവി ശൈഖ് ഹുമൗദ് മുബാറക് അസ്സബാഹ് എന്നിവരും യോഗത്തിൽ പങ്കെടുത്തു.
വ്യോമയാന, വ്യോമ സുരക്ഷ മേഖലകളിൽ കുവൈത്തും ഐ.സി.എ.ഒയും തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തുന്നതിനുള്ള വഴികൾ കൂടിക്കാഴ്ചയിൽ ഇരുവിഭാഗവും ചർച്ച ചെയ്തു. പ്രാദേശിക, അന്തർദേശീയ തലങ്ങളിൽ സിവിൽ ഏവിയേഷൻ മേഖലയിലെ സമീപകാല സംഭവവികാസങ്ങളും പ്രധാന പ്രശ്നങ്ങളും അവലോകനം ചെയ്തു.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.