സൗദി അറേബ്യ : സൗദി അറേബ്യയിൽ മികച്ച തണുപ്പ് ആസ്വദിച്ച ശേഷം ഇപ്പോൾ ചൂടിന് മുന്നോടിയായി മഴ എത്തുകയാണ്. നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജിയുടെ കണക്കനുസരിച്ച്, അടുത്ത തിങ്കളാഴ്ച വരെ രാജ്യത്തിന്റെ മിക്ക പ്രദേശങ്ങളിലും ഇടിമിന്നലോടു കൂടിയ മഴ ലഭിക്കും. ഈ മാസാവസാനം വരെ കാലാവസ്ഥ അധികം ചൂടാകില്ല. എന്നാൽ, മഴയ്ക്ക് ശേഷം ചൂട് ഘട്ടംഘട്ടമായി വർധിക്കുമെന്നാണ് പ്രതീക്ഷ. മഴയോടൊപ്പം ശക്തമായ കാറ്റ് വീശാനും പൊടിയും മണലും ഉയരാനും സാധ്യതയുണ്ട്. കാറ്റിന്റെ വേഗത മണിക്കൂറിൽ 50 കിലോമീറ്റർ വരെ എത്താം. വെള്ളപ്പൊക്കം, ആലിപ്പഴ വർഷം, തീരപ്രദേശങ്ങളിൽ ഉയർന്ന തിരമാലകൾ, ചുഴലിക്കാറ്റിന്റെ സാധ്യത എന്നിവയും പ്രതീക്ഷിക്കുന്നു. ജിസാൻ, അസീർ, അൽ ബഹ, മക്ക, മദീന, ഹാഇൽ, ഖസീം, റിയാദ്, കിഴക്കൻ പ്രവിശ്യ, നജ്‌റാൻ തുടങ്ങിയ പ്രദേശങ്ങൾ മഴയുടെ സ്വാധീനത്തിലാകും. മഴ ജനജീവിതത്തെ ബാധിക്കാതിരിക്കാൻ ജാഗ്രത വേണമെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. കാലാവസ്ഥാ റിപ്പോർട്ടുകളും മുന്നറിയിപ്പുകളും കാലാവസ്ഥാ വകുപ്പിന്റെ വെബ്‌സൈറ്റിലോ സോഷ്യൽ മീഡിയയിലോ ”അൻവ” ആപ്പിലോ പരിശോധിക്കണമെന്ന് അധികൃതർ നിർദേശിച്ചു.
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
This website uses cookies.