Breaking News

മലയാളത്തിന്റെ മഹാപ്രതിഭക്ക് കേളിയുടെ കണ്ണീർപ്പൂക്കൾ

റിയാദ് : വിട പറഞ്ഞ മലയാളത്തിന്റെ മഹാപ്രതിഭ എം.ടി വാസുദേവൻ നായർക്ക് കേളി കലാസാംസ്കാരിക വേദിയുടെ കണ്ണീർ പൂക്കൾ. ഒരുമാസത്തിലധികമായി രോഗബാധിതനായി ചികിത്സയിലായിരുന്ന  മലയാളത്തിന്റെ പ്രിയ കഥാകാരൻ്റെ വിയോഗത്തിൽ കേളി സെക്രട്ടറിയേറ്റ് അനുശോചനം രേഖപ്പെടുത്തി. സ്വതന്ത്ര ഇന്ത്യയിലും ലോകത്തിൻ്റെ നെറുകയിലും  മലയാളത്തിൻ്റെ ഖ്യാതി വാനോളം ഉയർത്തുന്നതിൽ എം.ടി എന്ന മാടത്ത് തെക്കേപ്പാട്ട് വാസുദേവൻ  വഹിച്ച പങ്ക് വളരെ വലുതാണ്. അദ്ദേഹത്തിന്റെ ഒരു നോവൽ, കഥ, സിനിമ, അല്ലെങ്കിൽ പ്രഭാഷണം കാണാത്തതായോ കേൾക്കാത്തതായോ ആരും തന്നെ മലയാളമണ്ണിൽ ഉണ്ടാവില്ല. മലയാള മനസുകളിലെ നിത്യ സാന്നിധ്യമായിരുന്ന എം.ടി എന്നും ഹൃദയ പക്ഷത്തോട് ചേർന്ന് നടക്കാൻ ശ്രദ്ധിച്ചിരുന്നു. സാഹിത്യത്തെ ജനമനസ്സുകളെ തമ്മിൽ യോജിപ്പിക്കാൻ പറ്റിയ ഏറ്റവും വലിയ ഉപാധിയായി അദ്ദേഹം കണ്ടുവെന്നും മതനിരപേക്ഷമായ ഒരു മനസ്സ് കാത്തുസൂക്ഷിച്ചിരുന്ന അദ്ദേഹത്തിൻ്റെ മിക്ക രചനകളിലും ഇത്തരം മനുഷ്യത്വത്തിന്റെ സ്‌നേഹത്തെ പ്രകടിപ്പിക്കുന്ന  കഥാപാത്രങ്ങളായിരുന്നു വെന്നും പ്രസ്താവനയിൽ പറഞ്ഞു.
നോവൽ,കഥ,തിരക്കഥ, നാടകം, സിനിമാസംവിധാനം, സാഹിത്യ ചിന്തകൾ എന്നിങ്ങനെ ഇടപെട്ട മേഖലകളിൽ എല്ലാം വ്യക്തിമുദ്ര പതിപ്പിച്ച അനശ്വര പ്രതിഭയായിരുന്നു. മലയാള ഭാഷയേയും സംസ്കാരത്തേയും ആഴത്തിൽ സ്നേഹിക്കുമ്പോഴും ലോക സാഹിത്യത്തെ കുറിച്ചുള്ള അദ്ദേഹത്തിൻ്റെ  അപാരമായ അറിവും ആഴത്തിലുള്ള വായനയും അദ്ദേഹത്തെ വ്യത്യസ്ഥനാക്കി. തർജ്ജമ ചെയ്യപ്പെട്ട അദ്ദേഹത്തിന്റെ കൃതികൾക്ക് വിവിധ ഭാഷകളിൽ ഉണ്ടായ വായനക്കാർക്കും ആരാധകർക്കും മലയാളത്തേയും കേരളത്തേയും കൂടുതൽ അറിയാൻ അദ്ദേഹം വഴിയൊരുക്കിയതായും കേളി സെക്രട്ടറിയേറ്റ് ഇറക്കിയ അനുശോചന കുറിപ്പിൽ പറഞ്ഞു.

The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

1 month ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

1 month ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

5 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

5 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

5 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

5 months ago

This website uses cookies.