News

മണിപ്പൂരി താരം ദെനേചന്ദ്ര മെയ്‌തേ കേരള ബ്ലാസ്റ്റേഴ്‌സിൽ

കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗ് ഏഴാം സീസണിൽ കേരള ബ്ലാസ്റ്റേഴ്‌സ് പ്രതിരോധനിരയെ കൂടുതൽ ശക്തിപ്പെടുത്താൻ 26കാരനായ മണിപ്പൂരി താരം യെന്ദ്രെമ്പം ദെനേചന്ദ്ര മേയ്‌തേ എത്തും. കേരള ബ്ലാസ്റ്റേഴ്‌സുമായി മേയ്‌തേ കരാർ ഒപ്പിട്ടു.
നാട്ടിലെ ക്ലബ്ബിനായി പത്താം വയസ്സിൽ ഫുട്‌ബോൾ കളിക്കാൻ ആരംഭിച്ച മേയ്‌തേ ജില്ലാ, സംസ്ഥാന ടീമുകളിൽ അംഗമായി. യുവ, ദേശീയ മത്സരങ്ങളിൽ ബൂട്ടണിഞ്ഞു. ലെഫ്റ്റ് ബാക്ക് കളിക്കാരനായ മേയ്‌തേ മോഹൻ ബഗാൻ എ.സി അക്കാഡമിയിൽ പരിശീലനവും നേടിയിട്ടുണ്ട്. പൂനെ എഫ്.സിയിൽ ചേരുന്നതിന് മുമ്പ്  ഒറീസയിലെ സാംബാൽപൂർ അക്കാഡമിയിൽ ചേർന്നു. അവിടെ രണ്ട് തവണ അണ്ടർ 19 ഐലീഗ് കിരീടം നേടിയ ടീമിന്റെ ഭാഗമായിരുന്നു മേയ്‌തേ.
ഡിഫെൻസിവ്  മിഡ്ഫീൽഡ് സ്ഥാനത്തും പരിഗണിക്കാൻ കഴിയുന്ന വൈവിധ്യമാർന്ന പ്രതിരോധ താരമായ മേയ്‌തേ, 2013 ൽ പൂനെ എഫ്.സിയിലൂടെ സീനിയർ ടീമിൽ അരങ്ങേറ്റം കുറിച്ചു. പിന്നീട് ചർച്ചിൽ ബ്രദേഴ്‌സിലെത്തിയ അദ്ദേഹം 15 മത്സരങ്ങളിൽ മികച്ച പ്രകടനം കാഴ്ചവച്ചു.  കഴിഞ്ഞ  രണ്ട് സീസണുകളിൽ യഥാക്രമം നെറോക എഫ്.സി, ട്രാഉ എഫ്.സി ക്ലബ്ബുകളിലൂടെ ഐ ലീഗിന്റെ ഭാഗമായിരുന്നു അദ്ദേഹം.

ഐ.എസ്.എലിൽ കളിക്കുന്നതും ബ്‌ളാസ്‌റ്റേഴ്‌സിന്റെ ഭാഗമാകുന്നതും തനിക്ക് സ്വപ്‌നസാഫല്യമാണെന്ന് അദ്ദേഹം പറയുന്നു. എന്റെ കഴിവുകൾ പുറത്തെടുത്തു ടീമിന്റെ വിജയത്തിന് സംഭാവന നൽകുവാൻ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി അദ്ദേഹം പറഞ്ഞു.
പ്രതിരഓധനിരയിൽ മികച്ചതും കഴിവുള്ളതുമായ കളിക്കാരൻ ബ്ലാസ്റ്റേഴ്‌സിന്റെ ഭാഗമാകുന്നത് അഭിമാനം നൽകുന്നതാണെന്ന് ബ്ലാസ്റ്റേഴ്‌സ് സ്‌പോർട്ടിംഗ് ഡയറക്ടർ കരോലിസ് സ്‌കിൻകിസ് പറഞ്ഞു.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

1 month ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

1 month ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

5 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

9 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

9 months ago

This website uses cookies.