Kerala

താനൂർ കടലിൽ കാണാതായ സിദ്ധീഖിന്റെ മൃതദേഹം വൈപ്പിനിൽ കണ്ടെത്തി

 

വൈപ്പിൻ: താനൂരിൽ നിന്നും മത്സ്യബന്ധനത്തിനിടെ കാണാതായ സിദ്ധീഖിന്റെ മൃതദേഹം വൈപ്പിനിൽ വളപ്പ് ചാപ്പ കടൽ തീരത്ത് നിന്നും ലഭിച്ചു. ജൂലൈ 28നാണ് മത്സ്യബന്ധനത്തിനിടെ സിദ്ധിഖും, കൂടെയുണ്ടായിരുന്ന നസ്റുദ്ധീനും അപകടത്തിൽ പെട്ടത്.

ഒരാഴ്ച മുൻപാണ് താനൂർ കടപ്പുറത്ത് നിന്നും കാരാട്ട് ഇസ്ഹാക്കിന്റെ ഉടമസ്ഥതയിലുള്ള ജൗഹർ വള്ളത്തിൽ യുവാക്കൾ പൊന്നാനി ഹാർബറിലേക്ക് പോയത് . ഇടയ്ക്ക് വച്ചു കാരിയർ ഫൈബർ വള്ളം മറിഞ്ഞ് തൊഴിലാളികൾ അപകടത്തിൽപ്പെടുകയായിരുന്നു . സിദ്ധിഖിനൊപ്പം കടലിൽ കാണാതായ താനൂർ പാണ്ടാരൻ കടപ്പുറം സ്വദേശി നസ്റുദ്ദീനെ ദിവസങ്ങൾക്ക് മുമ്പ് ജീവനോടെ രക്ഷപ്പെടുത്തി. “കടലിൽ ആണ്ടു പോയ ചെറുതോണിയിൽ നിന്നും ചാടി തങ്ങൾ ഒരുമിച്ചാണ് നീന്തിയതെന്നു രക്ഷപെട്ട നസ്റുദീൻ പറഞ്ഞിരുന്നു . പുലിമുട്ട് വരെ ഞങ്ങൾ ഒരുമിച്ചു നീന്തി. തന്റെ കാലുകൾ തളരുന്നെന്നും നീ നീന്തിക്കൊ ഞാൻ വന്നോളാം എന്നുമായിരുന്നു സിദ്ധീഖ് അവസാനമായി പറഞ്ഞത്”.

മന്ദലാംകുന്ന് ഭാഗത്തെ കടലിൽ നീന്തി വരുന്നത് കണ്ട നാട്ടുകാരാണ്‌ നസറുദ്ദീനെ കരക്കെത്തിച്ചത്. എന്നാൽ സിദ്ധീഖിനെ കണ്ടെത്താൻ കടലിൽ വ്യാപകമായി തിരച്ചിൽ നടത്തിയിരുന്നെങ്കിലും കണ്ടെത്താനായിരുന്നില്ല. ബുധനാഴ്ച രാവിലെയാണ് കൊച്ചി വൈപ്പിൻ തീരത്ത് നിന്നും മൃതദേഹം ലഭിച്ചത്. കൂട്ടായി സ്വദേശിയാണ് മരണപ്പെട്ട സിദ്ദിഖ്.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

4 weeks ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

1 month ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.