പി ആര്‍ സുമേരന്‍
കൊച്ചി: അയ്യോ ഇത് നമ്മുടെ ഭീമന്‍ രഘുവാണോ?. ‘ചാണ’യിലെ രഘു വിനെ കണ്ടാല്‍ ആരും മൂക്കത്ത് വിരല്‍വെച്ചുപോകും. അതേ മലയാള സിനിമയില്‍ നായകനായി വന്ന്, സ്വഭാവ നടനായും, പിന്നീട് ഒട്ടേറെ ചി ത്രങ്ങളില്‍ വില്ലനായും പിന്നെ കോമഡി കഥാ പാത്രങ്ങളായി മലയാളി കളുടെ മനസ്സില്‍ ഇടം നേടിയ ഭീമന്‍ ര ഘു പുതിയ വേഷപ്പകര്‍ച്ചയുമാ യി എത്തുന്നു.
മലയാള ചലച്ചിത്ര ലോകവും പ്രേക്ഷകരും ഇന്നേവരെ കാണാത്ത പു തിയൊരു വേഷവുമായാണ് ഭീമന്‍ രഘു എത്തുന്നത്. ‘ചാ ണ’ എന്ന ആ ദ്യചിത്രം സംവിധാനം ചെയ്തും കേന്ദ്ര കഥാപാത്രവു മായാണ് താരം പ്രേ ക്ഷകരിലേക്കെത്തുന്നത്. വേറിട്ട പ്രമേയവും വ്യത്യസ്തമായ അവതരണ വും കൊണ്ട് ഏറെ പുതുമയുള്ള ചിത്ര മാണ് ‘ചാണ’. ചിത്രത്തിന്റെ അണിയറപ്രവര്‍ത്തനങ്ങള്‍ എറണാ കുളം തമ്മനത്തെ കെ സ്റ്റുഡി യോയില്‍ പുരോഗമിക്കുകയാണ്.
ഉപജീവനത്തിനായി തെങ്കാശിയില്‍ നിന്ന് തൊഴില്‍ ഉപകര ണ മായ ചാണയുമായി കേരളത്തിലേക്ക് വരുന്ന തമിഴ് യുവാവി ന്റെ ജീവിതത്തിലുണ്ടാകുന്ന ആകസ്മിക സംഭവങ്ങളാണ് ചാണയുടെ ഇതി വൃത്തം.സ്‌നേഹം,വാത്സല്യം, പ്ര ണയം തുടങ്ങിയ വികാരങ്ങളിലൂടെയാണ് ചാണയുടെ പ്രമേയം പു രോഗമിക്കുന്നത്.
മനുഷ്യന്റെ നിസ്സഹായതയിലൂടെ സാമൂഹിക ചട്ടക്കൂടുകളെ രൂക്ഷമായി വിമര്‍ശനത്തിന് വിധേയമാക്കു ന്ന ചിത്രം കൂടിയാണ് ‘ചാണ’യെന്ന് സംവിധായകന്‍ ഭീമന്‍ രഘു പറഞ്ഞു. ‘കഴിഞ്ഞ നാല്പത്തഞ്ചിലേറെ വര്‍ഷത്തെ ചലച്ചിത്രരംഗത്തെ ഒട്ടേറെ അനുഭവങ്ങള്‍ എനിക്കുണ്ട്. വളരെ യാദൃശ്ചികമായിട്ടാണ് ചാണ ഞാന്‍ സിനിമയാക്കുന്നത്. ഒരിക്കല്‍ ചാണയുമായി തൊഴിലെടുക്കുന്ന തമിഴ്‌നാട് സ്വദേശിയെ ഞാന്‍ പരി ചയപ്പെട്ടു. അദ്ദേഹവുമായി സംസാരിച്ചു. അയാളുടെ കൂടി അനുഭവങ്ങളുടെ പശ്ചാത്തലത്തിലാണ് ‘ചാ ണ’ സിനിമയായി മാറുന്നത്. രണ്ട് തമിഴ് ഗാനങ്ങളാണ് ചിത്രത്തിലുള്ളത്. അതിലൊന്ന് ഞാന്‍ തന്നെ ആ ലപിച്ചതാണ്. എല്ലാത്തരം പ്രേക്ഷകരെയും രസിപ്പിക്കു ന്ന ചിത്രമാണ് ‘ചാണ’. ഒരുപക്ഷേ മലയാള സിനിമ യില്‍ ഇന്നേവരെ ആരും പരീക്ഷിക്കാത്ത പ്രമേയം തന്നെയാണ് ചാണയുടേത്- സംവിധായകന്‍ ഭീമന്‍ ര ഘു പറഞ്ഞു.
തെങ്കാശി, കന്യാകുമാരി,ആലപ്പുഴ, കായംകുളം തുടങ്ങിയ പ്രദേശങ്ങളിലായി മൂന്ന് ഷെഡ്യൂളിലാണ് ‘ചാ ണ’ ചിത്രീകരിച്ചത്. അഭിനേതാക്കള്‍ : ഭീമന്‍ രഘുവിനോടൊപ്പം പുതുമുഖം മീനാക്ഷി ചന്ദ്രനാണ്
ബാനര്‍ : സ്വീറ്റി പ്രൊഡക്ഷന്‍സ്, നിര്‍മ്മാണം : കെ ശശീന്ദ്രന്‍ കണ്ണൂര്‍, രചന: അജി അയിലറ, ഡിഒപി: ജെറിന്‍ ജയിംസ്, അസോസിയേറ്റ് ഡ യറക്ടര്‍: രാമന്‍ വിശ്വനാഥന്‍, എഡിറ്റര്‍: ഐജു ആന്റു, മേക്കപ്പ്: ജയ മോഹന്‍, കോസ്റ്റ്യൂംസ് : ലക്ഷ്മണന്‍,ആര്‍ട്ട്: അജയ് വര്‍ണ്ണശാല, ഗാന രചന: ലെജിന്‍ ചെമ്മാനി, കത്രീന ബിജില്‍, മ്യൂസിക്: മുരളി അപ്പാട ത്ത്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: രൂപേഷ്, പ്രൊഡക്ഷന്‍ എക്‌സി ക്യൂ ട്ടീവ്: അനില്‍ കണ്ടനാട്. ഡി ഐ: രഞ്ജിത്ത് ആര്‍ കെ, സ്റ്റുഡിയോ: കെ സ്റ്റുഡിയോ കൊച്ചി, സ്റ്റില്‍സ്: ലാലു വേട്ടമുക്ക്, ശ്രീക്കുട്ടന്‍ ,പി ആര്‍ ഒ : പി ആര്‍ സുമേരന്‍, ഡിസൈന്‍: സജീഷ് എം ഡിസൈന്‍സ്
പി.ആര്‍.സുമേരന്‍ (പി.ആര്‍.ഒ) 9446190254
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.