Home

വീട്ടിലേക്ക് മടങ്ങവേ മര്‍ദ്ദനമേറ്റു പ്രവാസി മരിച്ചു ; ആക്രമിച്ചത് സ്വര്‍ണക്കടത്ത് സംഘം, ആശുപത്രിയിലെത്തിച്ച ആളെ തിരിച്ചറിഞ്ഞു

വിദേശത്ത് നിന്നും നെടുമ്പാശ്ശേരിയില്‍ വിമാനമിറങ്ങി നാട്ടിലേക്ക് പോകവേ മര്‍ദ്ദനമേറ്റ നി ലയില്‍ പ്രവാസിയെ എത്തിച്ചയാളെ തിരിച്ചറിഞ്ഞു. ആക്കപ്പറമ്പ് സ്വദേശി യഹിയയാണ് അ ബ്ദുല്‍ ജലീലിനെ ആശുപത്രിയില്‍ എത്തിച്ചത്

കൊച്ചി: വിദേശത്ത് നിന്നും നെടുമ്പാശ്ശേരിയില്‍ വിമാനമിറങ്ങി നാട്ടിലേക്ക് പോകവേ മര്‍ദ്ദനമേറ്റ നിലയി ല്‍ പ്രവാസിയെ എത്തിച്ചയാളെ തിരിച്ചറിഞ്ഞു. ആക്കപ്പറമ്പ് സ്വദേശി യഹിയയാണ് അബ്ദുല്‍ ജലീലിനെ ആശുപത്രിയില്‍ എത്തിച്ചത്. പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രി ചികിത്സയിലിരിക്കെ ഇന്നു രാ വിലെയാണ് അബ്ദുല്‍ ജലീല്‍ മരിച്ചത്.

പെരിന്തല്‍മണ്ണ ആക്കപ്പറമ്പിലാണ് അബ്ദുള്‍ ജലീലിനെ പരിക്കുകളോടെ കണ്ടെത്തിയത്. റോഡരികില്‍ പരിക്കേറ്റ് കിടന്നയാളാണെന്നു പറഞ്ഞാണ് യഹിയ ജലീലിനെ ആശുപത്രിയിലെത്തിച്ചത്. ജലീലിന്റെ വീ ട്ടിലും ഇയാള്‍ വിവരമറിയിച്ചു. പിന്നാലെ ഇയാള്‍ ആരാണെന്ന് പോലും പറയാതെ ആശുപത്രി വിട്ടു. തുട ര്‍ന്ന് ആശുപത്രി അധികൃതര്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. യഹിയയും ജലീലും പരി ചയക്കാരാണോ, റോഡരികിലാണോ പരിക്കേറ്റ നിലയില്‍ ഇയാള്‍ ജലീലിനെ കണ്ടത് എന്നതൊന്നും ഇ പ്പോള്‍ വ്യക്തമല്ല.

ഈ മാസം 15 നാണ് അബ്ദുള്‍ ജലീല്‍ ജിദ്ദയില്‍ നിന്ന് നെടുമ്പാശ്ശേരിയിലെത്തിയത്. വീട്ടുകാര്‍ കൂട്ടിക്കൊ ണ്ടുപോകാന്‍ എത്തിയിരുന്നെങ്കിലും അവര്‍ക്കൊപ്പം പോകാതെ സുഹൃത്തിനൊപ്പം വരാമെന്ന് പറഞ്ഞു. എന്നാല്‍ രണ്ടുദിവസം കഴിഞ്ഞിട്ടും വീട്ടിലെത്താതിരുന്നതിനെ തുടര്‍ന്ന് വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കി. വീട്ടുകാര്‍ പരാതി പിന്‍വലിക്കാനിരിക്കെ അബ്ദുല്‍ ജലീലിന് പരിക്കേറ്റു എന്ന് അജ്ഞാതന്‍ വിളി ച്ച് അറിയിക്കുകയായിരുന്നു.

ഇതിനിടെ, കഴിഞ്ഞദിവസമാണ് പെരിന്തല്‍മണ്ണയ്ക്കടുത്ത് അബ്ദുള്‍ ജലീലിനെ പരിക്കേറ്റ നിലയില്‍ ക ണ്ടെത്തുന്നത്. ഗുരുതരമായി പരിക്കേറ്റ ഇയാളെ മൂന്ന് യുവാക്കള്‍ ആശുപത്രിയില്‍ എത്തിക്കുകയായിരു ന്നു. യുവാവിനെ ആശുപത്രിയിലെത്തിച്ചശേഷം യുവാക്കള്‍ മുങ്ങിയതായി ആശുപത്രി അധികൃതര്‍ സൂ ചിപ്പിച്ചു. വാഹനാപകടത്തിലുണ്ടാകുന്ന പരിക്കല്ല അബ്ദുല്‍ ജലീലിന്റെ ശരീരത്തിലുണ്ടായിരുന്നത്. ആ രോ ആക്രമിച്ച തരത്തിലുള്ള പരിക്കാണ് ശരീരത്തിലുണ്ടായിരുന്നത്. ആക്രമണത്തിനു പിന്നില്‍ സ്വര്‍ ണക്കടത്ത് സംഘമാണെന്ന് പൊലീസ് സംശയിക്കുന്നു. മൂന്നു പേരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണ്.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

7 hours ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

4 days ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

3 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

3 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

7 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

7 months ago

This website uses cookies.