ഭര്‍ത്താവിനെ കൊല്ലാന്‍ ക്വട്ടേഷന്‍ നല്‍കിയ യുവതി വീടിനുള്ളില്‍ തൂങ്ങി മരിച്ചു. ക്വട്ടേഷന്‍ സംഘ ത്തെ പൊലീസ് അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് യുവതി ജീവ നൊടുക്കിയത്
കുമളി: ഭര്‍ത്താവിനെ കൊല്ലാന്‍ ക്വട്ടേഷന്‍ നല്‍കിയ യുവതി വീടിനുള്ളില്‍ തൂങ്ങി മരിച്ചു. ക്വട്ടേഷന്‍ സംഘത്തെ പൊലീസ് അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് യുവതി ജീവനൊടുക്കിയത്. തമിഴ്നാട് തേനി കമ്പം സ്വദേശിനി ഭുവനേശ്വരി(21)യാണ് മരിച്ചത്. ഭര്‍ത്താവ് കേബിള്‍ ടിവി ജീവനക്കാരനായ ഗൗതമിനെ വകവരുത്താനാണ് ഭുവനേശ്വരി ക്വട്ടേഷന്‍ നല്‍കിയതെന്ന് പൊലിസ് അന്വേഷണത്തില്‍ കണ്ടെത്തി. വിവാഹം കഴിഞ്ഞ് ഒരു മാസത്തിനുള്ളിലായിരുന്നു ഭര്‍ത്താവിനെ കൊല്ലാന്‍ യുവതി ക്വട്ടേഷന്‍ നല്‍കി യത്.
പൊലീസില്‍ ചേരാന്‍ പരിശീലനം നേടി കാത്തിരിക്കുന്നതിനിടെയായിരുന്നു വിവാഹം. നവംബര്‍ 10നാ യിരുന്നു ഇരുവരുടേയും വിവാഹം. എന്നാല്‍ വിവാഹം കഴിഞ്ഞതിന് ശേഷം ജോലിക്ക് പോകാന്‍ സാധി ക്കില്ലെന്ന് മനസിലായതോടെയാണ് ഗൗതമിനെ കൊല്ലാന്‍ ഭുവനേശ്വരി തീരുമാനിച്ചത്. ഇതിനായി ഭുവ നേശ്വരിക്ക് നേരത്തെ പരിചയമു ള്ള തേനി സ്വദേശി ആന്റണിയെ സമീപിച്ചു.75,000 രൂപയും മുന്‍കൂര്‍ തുകയായി നല്‍കി.
ആന്റണിയുടെ നിര്‍ദേശ പ്രകാരം ഡിസംബര്‍ 2ന് ഭുവനേശ്വരി ഭര്‍ത്താവുമൊത്ത് കുമളിയും തേക്കടി യും സന്ദര്‍ശിച്ചു. യാത്രക്കിടെ ഇരുവരും റോഡരികില്‍ വാഹനം നിര്‍ ത്തി കാഴ്ചകള്‍ കാണാനായി നടന്നു. ഇതിനിടെ ക്വട്ടേഷന്‍ സംഘം ഇവരുടെ വാഹനം പഞ്ചറാക്കി. സ്‌കൂട്ടര്‍ പഞ്ചറായി കണ്ടതോടെ ഗൗതമും ഭുവനേശ്വരിയും തള്ളി ക്കൊണ്ടു പോകാന്‍ തുടങ്ങി.ഇതിനിടെ ക്വട്ടേഷന്‍ സംഘം വീണ്ടും എത്തി സ്‌കൂട്ട റില്‍ ഇടിച്ചു വീഴ്ത്തി. വാഹനം നിര്‍ത്തി ഇറങ്ങിയ സംഘം ഗൗതമിനെ മര്‍ദ്ദിക്കുകയും ചെയ്തു. വഴിയില്‍ മറ്റ് വാഹനങ്ങള്‍ വന്നതോടെ ക്വട്ടേഷന്‍ സംഘം സ്ഥലത്ത് നിന്ന് കടന്നു കളയുകയായിരുന്നു.
സംഭവത്തിന് പിന്നാലെ ഗൗതം പൊലീസില്‍ പരാതി നല്‍കി. പൊലീസ് നടത്തിയ അന്വേഷണത്തില്‍ ആന്റണി ഉള്‍പ്പെടെ അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. അന്വേ ഷണം തന്നിലേക്ക് എത്തുമെന്ന് വ്യ ക്തമായതോടെയാണ് ഭുവനേശ്വരി വീടിനുള്ളില്‍ തൂങ്ങി മരിച്ചത്.
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.