Breaking News

ലഖിംപുര്‍ ഖേരി കൂട്ടക്കൊല ആസൂത്രിതം; ഗൂഢാലോചന നടന്നെന്ന് അന്വേഷണ സംഘം കോടതിയില്‍

ഉത്തര്‍ പ്രദേശിലെ ലഖിംപൂര്‍ ഖേരിയില്‍ കര്‍ഷര്‍ക്കിടയിലേക്ക് കേന്ദ്ര മന്ത്രിയുടെ മകന്‍ ആശിഷ് മിശ്ര വണ്ടിയോടിച്ച് കയറ്റി കര്‍ഷകര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ആസൂ ത്രിത ഗൂഢാലോചന നടന്നെന്ന് റിപ്പോര്‍ട്ട്

ലഖ്നൗ: ഉത്തര്‍ പ്രദേശിലെ ലഖിംപൂര്‍ ഖേരിയില്‍ കര്‍ഷര്‍ക്കിടയിലേക്ക് കേന്ദ്ര മന്ത്രിയുടെ മകന്‍ ആശി ഷ് മിശ്ര വണ്ടിയോടിച്ച് കയറ്റി കര്‍ഷകര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ആസൂത്രിത ഗൂഢാലോചന നട ന്നെ ന്ന് റിപ്പോര്‍ട്ട്. കുറ്റാരോപിതരായ 13 പേര്‍ക്കെതിരെ കൊലക്കുറ്റത്തിനുള്ള വകുപ്പുകള്‍ കൂടി ചുമത്തണം എന്നാവശ്യപ്പെട്ട് പ്രത്യേക അന്വേഷണ സംഘം ചീഫ് ജുഡിഷ്യല്‍ മജിസ്‌ട്രേറ്റ് (സിജിഎം) കോടതിയില്‍ അപേക്ഷ നല്‍കി.

ലഖിംപൂര്‍ ഖേരിയില്‍ നടന്ന കര്‍ഷക സമരത്തിനിടയിലേക്ക് വാഹനമിടിച്ചു കയറ്റി, കര്‍ഷകരെ കൊല പ്പെടുത്തിയ കേസിലാണ് കേന്ദ്ര സഹമന്ത്രി അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്രയ്ക്കെതിരെപ്രത്യേക സമിതിയുടെ അന്വേഷണ റിപ്പോര്‍ട്ട്. കേസിന്റെ തുടക്കം മുതല്‍ തന്നെ ആശിഷിനെ സംരക്ഷിക്കുന്ന നിലപാടായിരുന്നു യു.പി പൊലീ സിന്റെത്.

പ്രത്യേക അന്വേഷണ സമിതിയുടെ ആദ്യഘട്ട അന്വേഷണത്തില്‍ ലഖിംപൂര്‍ ഖേരിയിലേത് അപകടമാ ണ് എന്ന നിലയിലേക്ക് കാര്യങ്ങള്‍ പോയിരുന്നു. എന്നാല്‍, വിഷയ ത്തില്‍ സുപ്രീംകോടതി ഇടപെടുക യും കര്‍ശനമായ അന്വേഷമം വേണമെന്ന് നിര്‍ദ്ദേശിക്കുകയും ചെയ്യുകയായിരുന്നു. തുടര്‍ന്നാണ് പ്രത്യേ ക അന്വേഷണസംഘം വിശദ മായ അന്വേഷണം നടത്തുകയും റിപ്പോര്‍ട്ട് ലഖിംപൂര്‍ ഖേരി സിജെഎം കോടതിയില്‍ സമര്‍പ്പിക്കുകയും ചെയ്തിരിക്കുന്നത്.

പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്ന വകുപ്പുകളായ ഐപിസി 279, 338, 304 എ, എന്നിവയ്ക്കു പകരം പുതിയ വകുപ്പുകള്‍ ചേര്‍ക്കണം എന്നാണ് അപേക്ഷയില്‍ ആവശ്യ പ്പെടുന്നത്. മുന്‍കൂട്ടി ആസൂത്രണം ചെയ്തു കൃത്യമായി നടപ്പാക്കിയ ക്രൂരകൃത്യമായിരുന്നു ലഖിംപുരില്‍ അരങ്ങേറിയതെന്നും അന്വേഷണ ഉദ്യോഗസ്ഥന്‍ സമര്‍പ്പിച്ച അപേക്ഷയില്‍ പറയുന്നു.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

2 weeks ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

3 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.