Breaking News

ഫിഫ ഇന്റർകോണ്ടിനെന്റൽ കപ്പ് ട്രോഫി പ്രദർശനം 12ന്

ദോഹ : ഖത്തർ ആതിഥേയത്വം വഹിക്കുന്ന ഫിഫ ഇന്റർ കോണ്ടിനെന്റൽ കപ്പ് മത്സരത്തിന് ദിവസങ്ങൾ മാത്രം ശേഷിക്കവെ കാൽപന്തുകളിയുടെ കളിയാവേശം ജനങ്ങളിലേക്ക് പകരാൻ  ട്രോഫി പ്രദർശനം 12ന്.കളിയാവേശത്തിന് പുറമെ ഫിഫ കോണ്ടിനെന്റൽ കപ്പ് ട്രോഫി അടുത്തു കാണാനും ഒപ്പം നിന്ന് ചിത്രങ്ങളെടുക്കാനും ഫുട്ബോൾ പ്രേമികൾക്ക് അവസരമൊരുക്കുക കൂടിയാണ് പര്യടനത്തിന്റെ ലക്ഷ്യം. ഡിസംബർ 12ന് ആഡംബര മാളുകളിലൊന്നായ വെൻഡോം മാളിൽ വൈകിട്ട് 6 മുതൽ രാത്രി 10 മണി വരെ ട്രോഫി പ്രദർ‍ശിപ്പിക്കും. ഗ്രൗണ്ട് ഫ്ളോറിൽ ഗേറ്റ് ഒന്നിന് സമീപത്താണിത്. 
ഡിസംബർ 11, 14, 18 തീയതികളിലാണ് മത്സരങ്ങൾ നടക്കുന്നത്. മത്സര ടിക്കറ്റുകൾ ഫിഫയുടെ വെബ്സൈറ്റിൽ ലഭ്യമാണ്–https://fic24.qa/en. ഒരാൾക്ക് 6 ടിക്കറ്റുകൾ വരെ വാങ്ങാം. അംഗപരിമിതിയുള്ളവർക്കായി അക്സസിബിലിറ്റി ടിക്കറ്റുകൾ ലഭിക്കും. ഔദ്യോഗിക സൈറ്റുകളിൽ നിന്നു മാത്രമേ ടിക്കറ്റുകൾ വാങ്ങാവൂയെന്നും അധികൃതർ ഓർമ്മപ്പെടുത്തി. 

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

4 weeks ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

1 month ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.