കുവൈത്ത് സിറ്റി : രാജ്യത്ത് പുതിയ മണി എക്സ്ചേഞ്ച് കമ്പനികൾക്കും അനുബന്ധ സ്ഥാപനങ്ങൾക്കും ലൈസൻസ് നൽകുന്നത് നിർത്തലാക്കാൻ കുവൈത്ത് വാണിജ്യ വകുപ്പ് തീരുമാനിച്ചു. വാണിജ്യ-വ്യാവസായ വകുപ്പ് മന്ത്രി ഖലീഫ അൽ-അജീൽ ആണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.നിലവിലുള്ള മണി എക്സ്ചേഞ്ച് കമ്പനികൾക്കായി സെൻട്രൽ ബാങ്ക് പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ നൽകി. സെൻട്രൽ ബാങ്ക് വ്യവസ്ഥകൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തി സത്യവാങ്മൂലം സമർപ്പിക്കണം. ഇതിനായി മാർച്ച് 31 വരെ സമയം അനുവദിച്ചിട്ടുണ്ട്.
അതേസമയം, പ്രധാന ദേശീയ പരിപാടികളും ആഘോഷങ്ങളും സംഘടിപ്പിക്കുന്നതിന് അംഗീകൃത കമ്പനികൾക്കും സ്ഥാപനങ്ങൾക്കും ലൈസൻസ് നൽകാൻ വാണിജ്യ വ്യവസായ മന്ത്രി അനുമതി നൽകി. മൂന്ന് മാസമാണ് ലൈസൻസ് കാലാവധി. ഓരോ ലൈസൻസിനും 50,000 ദിനാർ ഫീസ് ഈടാക്കും.ലൈസൻസ് വ്യവസ്ഥകൾ പാലിക്കുന്നതിൽ വീഴ്ച വരുത്തിയാൽ ലൈസൻസ് റദ്ദാക്കാൻ വാണിജ്യ വ്യവസായ മന്ത്രാലയത്തിന് അധികാരമുണ്ട്.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.