റിയാദ്: ഈ വർഷത്തെ ഒമ്പത് മാസങ്ങളിൽ അന്താരാഷ്ട്ര വിനോദസഞ്ചാരികളുടെ എണ്ണത്തിൽ സൗദി ആഗോളതലത്തിൽ മൂന്നാം സ്ഥാനത്തെത്തിയതായി യു.എൻ ടൂറിസം ഓർഗനൈസേഷൻ അറിയിച്ചു. വിനോദസഞ്ചാരികളുടെ എണ്ണത്തിൽ വലിയ ഉയർച്ചയാണ് രേഖപ്പെടുത്തുന്നത്. 2019ലെ ഇതേ കാലയളവിനെ അപേക്ഷിച്ച് 61 ശതമാനം വളർച്ചാനിരക്ക് കൈവരിച്ചു. ടൂറിസം മന്ത്രാലയത്തിന്റെ പദ്ധതികളുടെയും തന്ത്രങ്ങളുടെയും ഫലപ്രാപ്തിയും ‘വിഷൻ 2030’ ലക്ഷ്യങ്ങൾ കൈവരിക്കാൻ ലക്ഷ്യമിട്ടുള്ള ടൂറിസം സംവിധാനത്തിലെ കക്ഷികളുടെ ശ്രമങ്ങളും സ്ഥിരീകരിക്കുന്നതാണ് ടൂറിസം മേഖലയുടെ തുടർച്ചയായ വിജയങ്ങൾ.
വിനോദസഞ്ചാരികളുടെ എണ്ണത്തിലെ ഗണ്യമായ വർധന സൗദിയുടെ ആകർഷകമായ ടൂറിസം ഓപ്ഷനുകളിലും അവയുടെ വൈവിധ്യത്തിലും യാത്രക്കാരുടെ വിശ്വാസത്തെ പ്രതിഫലിപ്പിക്കുന്നു. ഒരു പ്രമുഖ ആഗോള വിനോദസഞ്ചാര കേന്ദ്രമെന്ന നിലയിൽ സൗദിയുടെ സ്ഥാനം വർധിപ്പിക്കുന്നു. 2019നെ അപേക്ഷിച്ച് 2024ലെ ആദ്യ ഏഴു മാസങ്ങളിൽ അന്താരാഷ്ട്ര വിനോദസഞ്ചാരികളുടെ എണ്ണത്തിലെ വളർച്ചയിലും സൗദി അറേബ്യ ജി20 രാജ്യങ്ങളിൽ ഒന്നാമതെത്തിയിട്ടുണ്ട്.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.