Breaking News

ഫറൂഖ് യൂസഫ് അൽമൊയായദ് അന്തരിച്ചു; വിടവാങ്ങിയത് മലയാളികൾ അടക്കം ആയിരങ്ങൾക്ക് ജോലി നൽകിയ വ്യവസായി

മനാമ : ബഹ്റൈന്റെ സാമ്പത്തിക, വ്യവസായ മേഖലയ്ക്കു പുതിയ ദിശാബോധം നൽകിയ വ്യവസായ പ്രമുഖൻ ഫറൂഖ് യൂസഫ് അൽമൊയായദ് (80) അന്തരിച്ചു. വൈ.കെ. അൽമൊയായദ് ആൻഡ് സൺസ്, അൽ മൊയായദ് പ്രോപ്പർട്ടീസ്, നാഷനൽ ബാങ്ക് ഓഫ് ബഹ്റൈൻ, ബഹ്റൈൻ ഡ്യൂട്ടി ഫ്രീ, ഗൾഫ് ഹോട്ടൽസ് ഗ്രൂപ്പ്, ബഹ്റൈൻ നാഷനൽ ഹോൾഡിങ്സ്, അഹ്‌ലിയ യൂണിവേഴ്സിറ്റി, നാഷനൽ ഫിനാൻസ് ഹൗസ്, അൽ വസത് പബ്ലിഷിങ് ആൻഡ് ഡിസ്ട്രിബ്യൂഷൻ എന്നീ സ്ഥാപനങ്ങളുടെ ചെയർമാനായിരുന്നു.
പിതാവ് തുടങ്ങിവച്ച വ്യവസായ സംരംഭങ്ങൾ വളർത്തുകയും വിപുലപ്പെടുത്തുകയും ചെയ്ത ഫറൂഖ് മലയാളികൾ അടക്കം ആയിരക്കണക്കിന് പ്രവാസികൾക്ക് ജോലി നൽകി. മുത്ത് വ്യാപാരമായിരുന്നു കുടുംബത്തിന്റെ ആദ്യ ബിസിനസ്.  വൻജനാവലിയുടെ സാന്നിധ്യത്തിൽ സംസ്കാരം നടത്തി.

The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 days ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

2 weeks ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

4 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

4 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

4 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

4 months ago

This website uses cookies.