Breaking News

സൗദി ബജറ്റിന് അംഗീകാരം;സ്വദേശികള്‍ക്കിടയിലെ തൊഴിലില്ലായ്മ നിരക്ക് ഏറ്റവും കുറവ്: വികസനത്തിനും ക്ഷേമത്തിനും പരിഗണന

റിയാദ് : 1,184 ബില്യൻ റിയാല്‍ വരവും 1,285 ബില്യൻ റിയാല്‍ ചെലവും 101 ബില്യൻ റിയാല്‍ കമ്മിയും പ്രതീക്ഷിക്കുന്ന പുതിയ ബജറ്റിന് സൗദി അറേബ്യൻ മന്ത്രിസഭ അംഗീകാരം നൽകി. വികസനത്തിനും ക്ഷേമത്തിനും കൂടുതൽ പരിഗണന നൽകുന്ന ബജറ്റിനാണ് കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗം അംഗീകാരം നല്‍കിയത്.
സൗദി അറേബ്യ വൻ കുതിപ്പ് കൈവരിച്ചതായി മറ്റു രാജ്യങ്ങളെ മറികടന്ന് മുന്നോട്ടു കടക്കാൻ സൗദിക്ക് സാധിച്ചെന്നും കിരീടാവകാശി വ്യക്തമാക്കി. രാജ്യത്തേക്ക് നിക്ഷേപങ്ങൾ വർധിപ്പിക്കൽ, വ്യവസായങ്ങളെ ഉത്തേജിപ്പിക്കല്‍, പ്രാദേശിക വിപണിയുടെയും എണ്ണയിതര കയറ്റുമതിയുടെയും തോത് കൂട്ടൽ എന്നിവയ്ക്ക് രാജ്യം ഇനിയും പരിഗണന നൽകും.
വിഷന്‍ 2030 വെളിച്ചത്തില്‍ രാജ്യത്ത് നടന്നുകൊണ്ടിരിക്കുന്ന പരിഷ്‌കാരങ്ങളുടെ തുടര്‍ച്ചയാണ് സൗദി സമ്പദ് വ്യവസ്ഥ വളർച്ച കൈവരിക്കുന്നത്. അടുത്ത കൊല്ലം സൗദിയുടെ സാമ്പത്തിക വളര്‍ച്ച 4.6 ശതമാനമാകും. ഈ വര്‍ഷം മൊത്തം ആഭ്യന്തരോല്‍പാദനത്തില്‍ എണ്ണയിതര മേഖലയുടെ സംഭാവന 52 ശതമാനമായി ഉയര്‍ന്നു. ഇത് ഒരു പുതിയ റെക്കോര്‍ഡ് ആണ്.
സ്വദേശികള്‍ക്കിടയിലെ തൊഴിലില്ലായ്മ നിരക്ക് ഏറ്റവും കുറവാണ് നിലവിൽ രേഖപ്പെടുത്തുന്നത്. നിലവിൽ ഏഴു ശതമാനമാണ് തൊഴിലില്ലായ്മ നിരക്ക്. 2030 ഓടെ തൊഴിലില്ലായ്മ നിരക്ക് ഏഴു ശതമാനമായി കുറയ്ക്കാനാണ് വിഷന്‍ 2030 ലക്ഷ്യമിട്ടിരുന്നത്.  ഈ ലക്ഷ്യത്തിനു സമീപം ഇപ്പോള്‍ തന്നെ എത്തിയത് വൻ നേട്ടമായാണ് വിലയിരുത്തപ്പെടുന്നത്. തൊഴില്‍ വിപണിയില്‍ സൗദി വനിതളുടെ പങ്കാളിത്തം 35.4 ശതമാനമായി ഉയര്‍ന്നുവെന്നും സൗദി രാജകുമാരൻ പറഞ്ഞു.  

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

2 weeks ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

3 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.